ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ തൊഴിലാളി യൂണിയനുകൾ

കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ച് വിവിധ റെയിൽവേ തൊഴിലാളിയൂണിയനുകൾ.

ഓള്‍ ഇന്ത്യ റെയില്‍വെമെന്‍സ് ഫെഡറേഷന്‍ (എഐആര്‍എഫ്), നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്‌ഐആര്‍) എന്നീ സംഘടനകളാണ് കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണയറിയിച്ചത്.കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിസംബർ എട്ടിന് റാലികളും പ്രകടനങ്ങളും നടത്താനും അംഗങ്ങളോട് സംഘടനകൾ ആഹ്വാനം ചെയ്തു.

എഐആര്‍എഫ് ജനറൽ സെക്രട്ടറി ശിവ ഗോപാൽ മിശ്ര സിങ്കു പ്രക്ഷോഭം നടത്തുന്ന കർഷകരെ കാണുകയും, പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ റെയിൽവേ യൂണിയൻ അംഗങ്ങൾ അവരോടൊപ്പം ഉണ്ടെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

ചൊവ്വാഴ്ച ദിവസം മുഴുവനും ബന്ദ് ആയിരിക്കുമെന്നും ഉച്ചക്ക് മൂന്ന് വരെ ചക്രസ്തംഭന സമരം നടത്തുമെന്നും സമരക്കാർ അറിയിച്ചു. 11 മണി മുതൽ മൂന്ന് മണി വരെ ടോൾ പ്ലാസകൾ തടയുമെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ ബന്ദ് നടത്തില്ല. 15 പ്രതിക്ഷ രാഷ്ട്രീയ കക്ഷികൾ ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ഡിഎംകെയും സഖ്യകക്ഷികളും ബന്ദിന് പിന്തുണ അറിയിച്ചു.

ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു തുടങ്ങിയ തൊഴിലാളി സംഘടനകളും ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസും നേരത്തെതന്നെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാൾ സമരവേദിയായ സിംഘുവില്‍ എത്തിയിരുന്നു. കേജ്‌രിവാള്‍ നാളത്തെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യവും അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News