‘സാധാരണക്കാരുടെ അടിസ്ഥാനാവശ്യങ്ങൾക്കൊപ്പം നിന്ന സർക്കാരിനൊപ്പമാണ് ഞങ്ങളെന്ന് പെണ്ണുങ്ങൾ. അവർക്കറിയാം…’: എസ് ശാരദക്കുട്ടിയുടെ കുറിപ്പ്

എസ് ശാരദക്കുട്ടിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്: 
Brain Wash ചെയ്താൽ പെണ്ണുങ്ങൾ വഴിക്കു വരുമെന്നു കരുതി നിരന്തരം വർഗ്ഗീയ വിഷം പുരട്ടി പെണ്ണുങ്ങളെ ഓർമ്മപ്പെടുത്തുന്നവരോടാണ്.. വെറുതെയാണ്. അടുക്കളച്ചക്കികളല്ല ഇന്ന് അവർ. ജീവൽ പ്രശ്നങ്ങളോടാണ് അവർ ഇടപെടുന്നത്.
സാധാരണ ജനതയുടെ അടിസ്ഥാനാവശ്യങ്ങൾക്കൊപ്പം നിന്ന സർക്കാരിനൊപ്പമാണ് ഞങ്ങളെന്ന് പെണ്ണുങ്ങൾ.
അവർക്കറിയാം
1. ഞങ്ങളുടെ വീട്ടിലുള്ളവർ പെൻഷൻ കൃത്യമായി വാങ്ങിയിട്ടുണ്ട്
2. 1400 രൂപ വച്ച് പെൻഷൻ കൃത്യമായി മാസാമാസം കയ്യിലെത്തി.
3. റേഷൻ മുടങ്ങിയില്ല. ധാന്യങ്ങൾ നിറഞ്ഞ കിറ്റ് കൃത്യമായി ഞങ്ങൾ വാങ്ങിയിട്ടുണ്ട്
4. ഞങ്ങളുടെ മരുന്ന് മുടങ്ങിയില്ല.
ഞങ്ങളുടെ കുട്ടികളുടെ പുസ്തകമോ പഠനമോ മുടങ്ങിയില്ല.
5.ഞങ്ങൾക്ക് കറന്റ് കട്ടായില്ല.
6. ഞങ്ങളുടെ ആശുപത്രികൾ ഞങ്ങൾക്ക് ആശ്വാസമായി
. 7. ഞങ്ങളുടെ മക്കൾക്കും മികച്ച ഹൈടെക് സ്‌കൂളുകളെല്ലാം സ്വന്തമായി
8. ഞങ്ങളുടെ പെൺകുട്ടികൾക്ക് പഠന മുറികൾ സൗജന്യമായനുവദിച്ചു.
9. ഞങ്ങളിലെ പാവങ്ങൾക്കെല്ലാം വീടായി
10. വറുതികാലങ്ങളിൽ പണിയില്ലാതായപ്പോൾ ദൈവം ഞങ്ങളെത്തേടി അന്നത്തിന്റെ രൂപത്തിൽ വീട്ടിലെത്തി.
“ഇടതുപക്ഷംഹൃദയപക്ഷം 💕
പട്ടിണിക്കിട്ടില്ലല്ലോ പിന്നെന്തിനു മാറി ചിന്തിക്കണം………
𝐕𝐎𝐓𝐄 for 𝐋𝐃𝐅.‼🚩
❤️❤️❤️❤️
എസ് ശാരദക്കുട്ടി
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News