‘കര്‍ഷകരോടുള്ള ഐക്യത്തിനായി, വര്‍ഗീയതയെ ഉന്മൂലനം ചെയ്യാനായി, നവകേരള നിര്‍മ്മിതിക്കായി നമുക്ക് വോട്ട് ചെയ്യാം’; സ്വാമി സന്ദീപാനന്ദഗിരി

ഒരു പൗരന്‍റെ ജനാധിപത്യ അവകാശമാണ് വോട്ട് രേഖപ്പെടുത്തുകയെന്നത്. ഓരോ വോട്ടും വിലയേറിയതുമാണ്.  നാടിന്റെ വികസനത്തിനും സർവ്വോപരി നമ്മുടെ ആരോഗ്യ വിദ്യാഭ്യസ കാർഷിക വ്യാവസായിക രംഗത്തിന് നവോന്മേഷം നൽകിയവർക്കായി നമുക്ക് വോട്ടുചെയ്യാം എന്ന ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദഗിരി. വോട്ട് ചെയ്ത ചിത്രം സഹിതമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.
സ്വാമി സന്ദീപാനന്ദഗിരിയുടെ കുറിപ്പ്: 
ഒരു പൌരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അതുപോലെ ജനാധിപത്യ അവകാശവുമാണ് വോട്ട് രേഖപ്പെടുത്തുകയെന്നത്.
ആർക്കാണ് ഞാൻ വോട്ടു രേഖപ്പെടുത്തേണ്ടത് എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്.
ഓരോ വോട്ടും വിലയേറിയതാണ്!
നാടിന്റെ വികസനത്തിനും സർവ്വോപരി നമ്മുടെ ആരോഗ്യ വിദ്യാഭ്യസ കാർഷിക വ്യാവസായിക രംഗത്തിന് നവോന്മേഷം നൽകിയവർക്കായി നമുക്ക് വോട്ടുചെയ്യാം.
കർഷകരോടുള്ള ഐക്യത്തിനായി നമുക്ക് വോട്ട് ചെയ്യാം.
വർഗീയതയെ ഉന്മൂലനം ചെയ്യാൻ നമുക്ക് വോട്ടു ചെയ്യാം.
പെട്രോൾ വില വർദ്ധനവിനെതിരായി നമുക്ക് വോട്ട് ചെയ്യാം.
നവകേരള നിർമ്മിതിക്കായി വോട്ടുചെയ്യാം.
ഓരോ വോട്ടും വിലപ്പെട്ടതാണ് പാഴാക്കരുത്.

ഒരു പൌരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അതുപോലെ ജനാധിപത്യ അവകാശവുമാണ് വോട്ട് രേഖപ്പെടുത്തുകയെന്നത്.
ആർക്കാണ് ഞാൻ വോട്ടു…

Posted by Swami Sandeepananda Giri on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel