ഒരു പൌരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും ജനാധിപത്യ അവകാശവുമാണ് വോട്ട്
എന്നും ആർക്ക് വോട്ടു രേഖപ്പെടുത്തേണ്ടത് എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ് എന്നും സ്വാമി സന്ദീപാനന്ദ ഗിരി.ഒപ്പം അദ്ദേഹം ഊന്നിപ്പറയുന്നു ചില കാര്യങ്ങൾ കൂടിയുണ്ട്.കർഷകരോടുള്ള ഐക്യത്തിനായി നമുക്ക് വോട്ട് ചെയ്യാം.വർഗീയതയെ ഉന്മൂലനം ചെയ്യാൻ നമുക്ക് വോട്ടു ചെയ്യാം.പെട്രോൾ വില വർദ്ധനവിനെതിരായി നമുക്ക് വോട്ട് ചെയ്യാം.
നവകേരള നിർമ്മിതിക്കായി വോട്ടുചെയ്യാം.
പൂർണ്ണമായ കുറിപ്പ് ഇങ്ങനെ
ഒരു പൌരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വവും അതുപോലെ ജനാധിപത്യ അവകാശവുമാണ് വോട്ട് രേഖപ്പെടുത്തുകയെന്നത്.ആർക്കാണ് ഞാൻ വോട്ടു രേഖപ്പെടുത്തേണ്ടത് എന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണ്.
ഓരോ വോട്ടും വിലയേറിയതാണ്!
നാടിന്റെ വികസനത്തിനും സർവ്വോപരി നമ്മുടെ ആരോഗ്യ വിദ്യാഭ്യസ കാർഷിക വ്യാവസായിക രംഗത്തിന് നവോന്മേഷം നൽകിയവർക്കായി നമുക്ക് വോട്ടുചെയ്യാം.കർഷകരോടുള്ള ഐക്യത്തിനായി നമുക്ക് വോട്ട് ചെയ്യാം.
വർഗീയതയെ ഉന്മൂലനം ചെയ്യാൻ നമുക്ക് വോട്ടു ചെയ്യാം.
പെട്രോൾ വില വർദ്ധനവിനെതിരായി നമുക്ക് വോട്ട് ചെയ്യാം.
നവകേരള നിർമ്മിതിക്കായി വോട്ടുചെയ്യാം.
ഓരോ വോട്ടും വിലപ്പെട്ടതാണ് പാഴാക്കരുത്.
Get real time update about this post categories directly on your device, subscribe now.