മൂക്കുത്തികാലം ഓർമിച്ച് സാരിയിൽ നസ്രിയ

ചലച്ചിത്ര രംഗത്തും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നസ്രിയ നസീം. അവതാരകയായെത്തിയ ശേഷം ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ നസ്രിയ തുടർന്ന് തെന്നിന്ത്യൻ സിനിമയുടെ താരമായി മാറുകയായിരുന്നു .

തെന്നിന്ത്യയുടെ ക്യൂട്ട് നായിക നസ്രിയ ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ മടങ്ങിയെത്തി. പിന്നീട് ട്രാൻസ് എന്ന ചിത്രത്തിൽ ഫഹദിനൊപ്പവും അഭിനയിച്ചു.നാനിയുടെ നായികയായി പുതിയ ചിത്രം തുടങ്ങാനിരിക്കുന്നു. സിനിമകളിലും സോഷ്യൽ മീഡിയയിലുമായി നിറഞ്ഞു നിൽക്കുകയാണ് നസ്രിയ ഇപ്പോൾ.

പതിവ് പോലെ നസ്രിയയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ . ഇക്കുറി സാരിയിലുള്ള ഒരു ചിത്രമാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്. ചിലപ്പോഴൊക്കെ താൻ സാരിയുടുക്കാറുണ്ടെന്ന് താരം പറയുന്നു. പതിവില്ലാത്ത ഒരു മൂക്കുത്തിയും കാണാം നസ്രിയയുടെ ചിത്രത്തിൽ.മൂക്കുത്തിക്കാലമെന്നാണ് നസ്രിയ ക്യാപ്‌ഷൻ കൊടുത്തിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News