വധു പോസിറ്റീവ് , കോവിഡ് സെന്റര്‍ വിവാഹവേദിയായി:പിപിഇ കിറ്റ് ധരിച്ചു വരനും വധുവും

കോവിഡ് കാലത്ത് പലരും വിവാഹങ്ങള്‍ മാറ്റിവയ്ക്കുകയാണ്.കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ സ്വീകരിച്ച് വിവാഹം നടത്തുന്നവരുമുണ്ട് . രാജസ്ഥാനിലെ ഒരു കോവിഡ് സെന്റര്‍ കഴിഞ്ഞദിവസം വിവാഹത്തിലൂടെ വാർത്തകളിൽ ഇടം നേടി

ബാര എന്ന സ്ഥലത്തെ കേല്‍വാര കോവിഡ് സെന്ററിലായിരുന്നു വാർത്തയായ ഈ വിവാഹം. നേരത്തെ തീരുമാനിച്ച വിവാഹത്തിലെ വധു പോസിറ്റീവ് ആയതിനെത്തുടര്‍ന്നാണ് കോവിഡ് സെന്റര്‍ വിവാഹവേദിയായി മാറിയത്. പിപിഇ കിറ്റ് ധരിച്ചു വരനും വധുവും വരണമാല്യം ചാര്‍ത്തിയതോടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. വരനും വധുവിനും വിവാഹം ആശീര്‍വദിച്ച പുരോഹിതനെയും കൂടാതെ മറ്റൊരാള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്.


പുരോഹിതനു മുന്നില്‍ ഇരുന്ന് വേദമന്ത്രങ്ങള്‍ ഉച്ചരിക്കുന്ന പിപിഇ കിറ്റ് ധരിച്ച വധു-വരന്‍മാരുടെ വിഡിയോയും വ്യാപക പ്രചാരം നേടി. പിപിഇ കിറ്റിനൊപ്പം പാരമ്പര്യ ആചാരപ്രകാരമുള്ള തലപ്പാവും വരന്‍ തലയില്‍ ധരിച്ചിട്ടുണ്ട്. വധുവാകട്ടെ കിറ്റിനൊപ്പം ഫെയ്സ് ഷീല്‍ഡും ധരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News