ആന്ധ്രായിലെ അജ്ഞാത രോഗം :എല്ലാ രോഗികളുടെയും കോവിഡ് നെഗറ്റീവ് :അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാകുന്നു

ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം കരണമറിയാതെ തുടരുന്നു.രോഗകാരണമെന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗികൾ അപസ്മാരം, ഛർദി എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ബോധരഹിതരാവുകയാണ് ചെയ്യുന്നത്. ഇതേ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകീട്ടോടെ മരിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കെല്ലാം വിറയല്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചുവെന്നും ഇവശമിച്ച ശേഷം പിന്നീടുംം വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സുനന്ദ പറഞ്ഞു.

ഇതില്‍ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിജയവാഡയില്‍ അടിയന്തര മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരുകുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ, ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞർ കഴിഞ്ഞ ദിവസം എലൂരുവിൽ എത്തിയിരുന്നു. പാൽ സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്. അസുഖം ബാധിച്ച ഭൂരിപക്ഷം ആളുകളും ഏതാനും മിനിറ്റുകൾക്കുള്ളിൽ സുഖം പ്രാപിച്ചുവെന്നത് ആശ്വാസകരമാണ്. എല്ലാ രോഗികളുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്.

ജല മലിനീകരണമല്ല ദുരൂഹ രോഗത്തിന് കാരണമെന്ന് പരിശോധനയിൽ തെളിഞ്ഞതായി ഉപമുഖ്യമന്ത്രി കെ.കെ.ശ്രീനിവാസ് പറഞ്ഞു. തുടക്കത്തിൽ ജല മലിനീകരണമാണ് കാരണമായെന്ന് സംശയിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here