മേക്കപ്പ് ഇല്ലാതെ പാർവതി:ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം

ക്യാമറയുടെ മുന്നില്‍ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാന്‍ താരങ്ങള്‍ മുന്നിട്ടിറങ്ങുന്നു.സമീറ റെഡ്ഢിയുടെ പല പോസ്റ്റുകളും അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.തലമുടിയിലെ നരയും മുഖത്തെ പാടുകളും ഉറക്കച്ചടവും എല്ലാം തുറന്നു കാട്ടുന്ന വീഡിയോയുമായി രണ്ടു കുട്ടികളുടെ അമ്മയായ സമീറ സോഷ്യല്‍ മീഡിയയില്‍ വന്ന് പലരെയും അമ്പരിപ്പിച്ചു.
നടി നിമിഷ സജയനും,ഗായിക സിതാരയുമൊക്കെ ഇത്തരത്തിൽ അഭിപ്രായം പറയുകയും ഈ അഭിപ്രായങ്ങളും വിഡിയോയുമെല്ലാം സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആകുകയും ചെയ്തിരുന്നു
ഇപ്പോഴിതാ നടി പാര്‍വതി തിരുവോത്ത് ആണ് ഇത്തരത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം വെളിവാക്കുന്ന പാര്‍വതിയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു

തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്ന ചെറു വീഡിയോയാണിത്.മുഖത്തെ പാടുകള്‍ ക്ലോസ്‌അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്‌ഷനില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News