ടോവിനോനെ നേരിട്ട് കണ്ടാൽ ഓടിച്ചിട്ട് കടിക്കും എന്ന് ഭീഷണി :പിന്നാലെ ടൊവിനോയുടെ ആശംസ.

ആരാധകനായ സൂരജിനെ നേരിൽ വിളിച്ച്‌ സുഖ വിവരം അന്വേഷിച്ച പൃഥ്വിരാജിന്റെ ഒരു വോയ്‌സ് ക്ലിപ് കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു,തൊട്ടു പിന്നാലെ ടോവിനോയുടെ വോയിസ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

വളരെ കഷ്‌ടപ്പെട്ട് ടൊവിനോയുടെ ഒരു സ്കെച്ച് പൂർത്തിയാക്കിയതാണ് നഹ്ദ. ശേഷം പല വിധേനെ ടൊവിനോയെ ഇക്കാര്യം അറിയിക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല .നഹ്ദയുടെ അച്ഛൻ റംസീൻ റഷീദ് ഒരു പോസ്റ്റിലൂടെ മകളുടെ ദുഃഖം പറഞ്ഞതും ആ ആഗ്രഹം നടത്തിക്കിട്ടിയ സന്തോഷത്തിലാണ് നഹ്ദ

‘ദി മലയാളി ക്ലബ്’ എന്ന ഫേസ്ബുക് കൂട്ടായ്മയിലാണ് റംസീൻ മകൾ വരച്ച സ്കെച്ച് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് അവളുടെ സങ്കടം ഉണർത്തിച്ചത്.

റംസീൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

“ടോവിനോടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മോൾടെ (nahda) ഡ്രോയിങ്.. പല തരത്തിലും അവൾ ഈ ഫോട്ടോ ടോവിക്ക് അയച്ചു.. റിപ്ലൈ കിട്ടാതെ നിരാശയിലായ് ഇപ്പൊ ടോവിനോനെ നേരിട്ട് കണ്ടാ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്. വോയിസ് റിപ്ലൈ വേണമെന്ന് ആണ് അവളുടെ ഡിമാൻഡ്,”

നദായുടെ ആഗ്രഹം പോലെ തന്നെ ഒരു വോയിസ് മെസ്സേജ് ദേ വന്നു, സാക്ഷാൽ ടൊവിനോയുടെ.”മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം” എന്ന് ടൊവിനോയുടെ ആശംസ.

മോളുടെ ആഗ്രഹം പോലെ അതിനുള്ള മറുപടി അദ്ദേഹം വോയിസ്‌ ആയി റിപ്ലൈ കൂടി കൊടുത്തപ്പോ അവൾടെ കണ്ണിൽ ഉണ്ടായ തിളക്കവും ചുണ്ടിലെ ചിരിയും തന്നെയാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ സന്തോഷം..ഈ ഒരു വർഷത്തിൽ പുറത്തോട്ട് ഇറങ്ങാൻ പറ്റാതെ ഞങ്ങൾ വീടിനുള്ളിൽ (അബുദാബി )ഇതുപോലെ ഉള്ള ഹോബികളും ആയി കഴിഞ്ഞു കൂടുക ആയിരുന്നു.. ഹോബികളെ കൂടി കുട്ടികൾ വെറുക്കുന്ന അവസ്ഥ എന്ന് തന്നെ പറയാം.. അതു കൊണ്ടു കൂടെയാണ് അവളുടെ ഈ ഒരാഗ്രഹം നടക്കുന്നെങ്കിൽ നടക്കട്ടെ എന്ന ഒരു പരിശ്രമം ഞാൻ വീണ്ടും നടത്തിയത്,:റംസീൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News