യു പി സർക്കാരിനെതിരെ നടന്‍ സിദ്ധാര്‍ഥ്:ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ്

മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്.

വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ അംഗീകാരം നൽകിയിരുന്നു.വിവാഹത്തിനായുള്ള മതംമാറ്റം നടന്നാൽ വിവാഹം അസാധുവാക്കാൻ കോടതിക്ക് അധികാരമുണ്ടാകും. സ്വമേധയാ മതംമാറണമെങ്കിൽ 60 ദിവസം മുൻപു ജില്ലാ മജിസ്ട്രേട്ടിനെ അറിയിക്കണം; നടപടി നിർബന്ധിതമല്ലെന്നു പ്രസ്താവന നൽകണം. വീഴ്ച വരുത്തിയാൽ 3 വർഷംവരെ തടവും പിഴയും ശിക്ഷ. നിയമവിരുദ്ധമായ മതംമാറ്റം ജാമ്യമില്ലാത്തതും പൊലീസിനു വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റമാണെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു.

ഇതിനെതിരെയാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ് .ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ് (രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ജനിച്ചവര്‍) എന്നാണ് താരം ട്വീറ്റ് ചെയ്തത്.പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ ആര്? അവരുടെ നിയമപ്രകാരം, ആര്‍ക്കും ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്ത് കഴിക്കുക, എന്ത് പറയുക, എന്ത് പാടുക, എന്ത് എഴുതുക, എന്ത് ചെയ്യണമെന്ന് അവര്‍ പറയും. സിദ്ധാര്‍ഥ് കുറിച്ചു.


ഒരു പെൺകുട്ടിയും അച്ഛനും തമ്മിലുള്ള സംഭാഷണമായിട്ടാണ് സിദ്ധാർത്ഥിന്റെ ട്വീറ്റ്

A:’അച്ഛാ, ഞാന്‍ ഈ ഇയാളെ സ്നേഹിക്കുന്നു. എനിക്ക് വിവാഹം കഴിക്കണം.

B:അയാള്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവനാണോ ?

A:അല്ല .

B:കുഴപ്പമില്ല, പ്രായപൂര്‍ത്തിയായ നിങ്ങളുടെ സ്നേഹത്തെ ഞാന്‍ മാനിക്കുന്നു. നിങ്ങള്‍ക്ക് എന്റെ അനുഗ്രഹങ്ങള്‍. പക്ഷെ നമുക്ക്  ജില്ലാ മജിസ്‌ട്രേറ്റിന്റെ അടുത്തുപോയി പോയി അനുമതി വാങ്ങണം.വേഗം ഉബര്‍ വിളിക്കൂ. ലവ് ജിഹാദ് എന്ന വാക്കുപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ്’;
സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാന്‍ ഇവര്‍ ആര്? ഇവരുടെ നിയമപ്രകാരം, ആര്‍ക്കും ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്ത് കഴിക്കുക, എന്ത് പറയുക, എന്ത് പാടുക, എന്ത് എഴുതുക, എന്ത് ചെയ്യണമെന്ന് ഇവര്‍ പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News