ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ വീടിൻ്റെ വാതിലും ജനലും തകർന്നു. വീട്ടിലുണ്ടായിരുന്ന ഏഴ് വയസുകാരിയ്ക്ക് പരിക്കേറ്റു.

പുലർച്ചെ രണ്ടരയോടെയാണ് ശൈലജയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിലേക്ക് അജ്ഞാതർ ബോംബെറിയുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടു പേരാണ് വീട്ടിലേക്ക് സ്റ്റീൽ ബോംബ് എറിഞ്ഞത്. സ്ഫോടനത്തിൽ വീടിൻ്റെ മുൻവശത്തെവാതിലും ജനലും തകർന്നു.

സംഭവ സമയം ശൈലജ, ഭർത്താവ് രാമചന്ദ്രൻ, മക്കളായ അരുൺ, ആരുഷി, ആരുഷിയുടെ ഏഴും രണ്ടും വയസുള്ള രണ്ടു കുട്ടികൾ എന്നിവർ ഉറങ്ങുകയായിരുന്നു. സ്ഫോടനത്തിൽ ചീള്തെറിച്ച് കാലിന് പരിക്കേറ്റ മകൾഏഴുവയസുള്ള ഇശാനിയേയും, തലകറക്കവും ഛർദ്ദിയും അനുഭവപ്പെട്ട സ്ഥാനാർത്ഥി ശൈലജയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ബൈറ്റ് സിപിഐഎംമുടിയൻചാൽബ്രാഞ്ചംഗമാണ്ശൈലജ. സ്ഫോടന ശബ്ദം പരിസര പ്രദേശമാകെ കേട്ടതായി നാട്ടുകാർ പറഞ്ഞു. നാദാപുരം ഡിവൈഎസ്പി സജീവ് വീട് സന്ദർശിച്ചു. പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. ബോംബ് പൊതിഞ്ഞു കൊണ്ടുവന്നതെന്ന് കരുതുന്ന പേപ്പർ സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. പെരുവണ്ണാമൂഴി എസ് ഐ എ കെ ഹസ്സനാണ് കേസന്വേഷിക്കുന്നത്. സി പി ഐ എം ജില്ലാ സെക്രട്ടരിയറ്റംഗം കെ കുഞ്ഞമ്മത്, ജില്ലാ കമ്മറ്റി അംഗങ്ങളായ എ കെ പത്മനാഭൻ ,എ കെ ബാലൻ, എന്നിവർ വീട് സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here