കൊവിഡ്-19ല്‍ നിന്നും സംരക്ഷണം നല്‍കുന്ന ‘ഒ ‘ രക്തഗ്രൂപ്പ് :രോഗികൾ കൂടുതൽ ‘എ’,’എബി’ ഗ്രൂപ്പിൽ : പഠനങ്ങൾ

എ രക്ത ഗ്രൂപ്പാണെന്നു കരുതി ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഒ ഗ്രൂപ്പാണെന്നു കരുതി കരുതലുകളില്ലാതെ നടക്കരുതെന്നും ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലാശാല:രണ്ട് അമേരിക്കന്‍ കമ്പനി
കള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒ ഗ്രൂപ്പില്‍ പെടുന്ന രോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ 9 മുതല്‍ 18 ശതമാനം വരെ സാധ്യത കുറവാണെന്ന് കണ്ടെത്തി

ലോകത്തെയാകെ ബാധിച്ച കൊവിഡ് മഹാമാരി ചിലരില്‍ പ്രത്യേക ലക്ഷണമില്ലാതെ മാറുകയും മറ്റു ചിലരില്‍ അതിശക്തമായ ലക്ഷണങ്ങളും വെന്റിലേറ്റര്‍ വാസം വരെ വേണ്ടി വരികയും ചെയ്യുമ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഈ വൈറസിനെക്കുറിച്ച്  പഠനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.കോവിഡ് പലരിലും പല രൂപ ത്തിൽ വരുന്നത് എന്തുകൊണ്ട് എന്ന പഠനങ്ങൾ നടക്കുന്നു.വാക്സിനുകൾക്കായി മാസങ്ങളായി ലോകമെമ്പാടും പഠനങ്ങൾ നടന്നു വരികയായിരുന്നു .വാക്സിനുകൾ ബ്രിട്ടനിൽ ഇന്ന് മുതൽ നൽകി തുടങ്ങി.

രക്തഗ്രൂപ്പ് തിരിച്ച് പഠനം നടത്തിയപ്പോൾ എ, എബി രക്തഗ്രൂപ്പുകാരില്‍ കോവിഡ് ഗുരുതരമായ 84 ശതമാനം പേര്‍ക്കും വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നു. അതേസമയം ഒ, ബി ഗ്രൂപ്പുകാരില്‍ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നത് 61 ശതമാനത്തിനായിരുന്നു. തീവ്ര പരിചരണവിഭാഗത്തില്‍ എ, എബി രക്തഗ്രൂപ്പുകാര്‍ ശരാശരി പതിമൂന്നര ദിവസം കിടന്നു. ഒ, ബി രക്തഗ്രൂപ്പുകാരുടെ തീവ്രപരിചരണം ആവശ്യമായ ശരാശരി ദിവസങ്ങള്‍ ഒൻപതായിരുന്നു.

ഒ രക്തഗ്രൂപ്പ് വിഭാഗക്കാരില്‍ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന മറ്റ് പഠനങ്ങള്‍ പുറത്ത് വന്നിരുന്നു . അതേസമയം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആനുകൂല്യം ഒ ഗ്രൂപ്പുകാര്‍ക്ക് ലഭിക്കുന്നത് എന്നത് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ ഒരു ഉത്തരം കിട്ടിയിട്ടില്ല കോവിഡ് രോഗം ബാധിച്ചാല്‍ പോലും അത് രൂക്ഷമാകുന്നത് ഒ ഗ്രൂപ്പ് രക്തമുള്ളവരില്‍ കുറവാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

എ രക്ത ഗ്രൂപ്പാണെന്നു കരുതി ആരും പരിഭ്രമിക്കേണ്ടതില്ലെന്നും ഒ ഗ്രൂപ്പാണെന്നു കരുതി കരുതലുകളില്ലാതെ നടക്കരുതെന്നും ബ്രിട്ടിഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ക്ലിനിക്കല്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മൈഫിന്‍ഡര്‍ സൈക്കോണ്‍ ഓര്‍മിപ്പിക്കുന്നു. ബ്ലഡ് അഡ്വാന്‍സസ് ജേണലിലാണ് പഠനഫല പ്രസിദ്ധീകരിച്ചിരിക്കുന്നത്.

രണ്ട് അമേരിക്കന്‍ കമ്ബനികള്‍ ചേര്‍ന്ന് പതിനായിരത്തോളം പേരില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ ഒ ഗ്രൂപ്പില്‍ പെടുന്ന രോഗികള്‍ക്ക് മറ്റുള്ളവരെക്കാള്‍ രോഗം പോസിറ്റീവാകാന്‍ 9 മുതല്‍ 18 ശതമാനം വരെ സാധ്യത കുറവാണെന്ന് കണ്ടെത്തി. 7,50,000 പേരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊവിഡ്-19 രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന രക്തഗ്രൂപ്പ് ഒ ഗ്രൂപ്പ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മറ്റ് ഗ്രൂപ്പുകള്‍ രോഗത്തിന് വഴങ്ങുന്നതില്‍ ചെറു വ്യത്യാസങ്ങളുണ്ട്. പ്രായം, മുന്‍കാല രോഗങ്ങള്‍ എന്നീ ഘടകങ്ങള്‍ എടുത്ത് പഠനം നടത്തിയപ്പോഴും ഇതേ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. രോഗാണുവുമായി ഏറ്റവുമധികം സാമീപ്യം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ തന്നെയാണ് ഫലം വന്നത്.

ഇറ്റലിയിലും സ്പെയിനിലും ഉണ്ടായിരുന്ന 1600ഓളം രോഗികളുടെ ജീന്‍ ഉപയോഗിച്ച്‌ മുന്‍ ആഴ്ചകളില്‍ ഒരു പഠനം നടന്നു. ശ്വാസകോശ തകരാറും വെന്റിലേറ്റര്‍ സഹായവും വേണ്ടിവന്ന ആളുകളുടെ കണക്ക് മറ്റ് രക്തഗ്രൂപ്പുകളെക്കാള്‍ 50% രക്തഗ്രൂപ്പ് എ ഉള്ളവര്‍ക്ക് ആയിരുന്നു.

ചൈനയില്‍ നടത്തിയ മറ്റൊരു പഠനത്തിന്റെ ഫലമനുസരിച്ച്‌ കൊവിഡ്-19 രോഗവുമായി ബന്ധപ്പെട്ട് രക്തം കട്ടപിടിക്കാനും, ഹൃദയത്തിനും രക്തധമനികള്‍ക്കും ബാധിക്കുന്ന രോഗങ്ങള്‍ക്ക് ഇടയാക്കുന്നതും കൂടുതല്‍ A,AB രക്ത ഗ്രൂപ്പുകളില്‍ ആണ്.

ജര്‍മ്മനിയിലെ കിയല്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നത് കൊവിഡ് രോഗം ബാധിച്ചവരില്‍ ഏറ്രവുമധികം ശ്വാസകോശ സംബന്ധമായ പ്രശ്നം വരുന്നതും ഓക്സിജന്‍ സഹായത്തോടെ മാത്രം ശ്വസിക്കേണ്ടി വരുന്നതും എ പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്കാണ്. യൂറോപ്പില്‍ ഇറ്റലി,സ്പെയിന്‍ മുതലായ രാജ്യങ്ങളില്‍ കൊവിഡ് രൂക്ഷമായ ഇടങ്ങളിലെ 1980 രോഗികളില്‍ നടന്ന പഠനത്തില്‍ എ പോസിറ്രീവ് ഗ്രൂപ്പുകാര്‍ക്ക് രോഗം രൂക്ഷമാകാനും ഒ ഗ്രൂപ്പുകാര്‍ക്ക് രോഗത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്ന തരം പ്രതിരോധ ശേഷിയും കണ്ടെത്തി.

ഒ ഗ്രൂപ്പുകാര്‍ക്ക് കോവിഡില്‍ നിന്നും എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം ലഭിക്കുന്നുണ്ടെന്ന്് ഇപ്പോള്‍ കരുതാനാവില്ലെന്നാണ് ഒഡെന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ ഡോ. ടോര്‍ബെന്‍ ബാരിങ്ടണ്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News