കാർഷിക സമരം; കെ കെ രാഗേഷും കൃഷ്‌ണപ്രസാദും അടക്കമുള്ള സിപിഐ എം-കിസാന്‍സഭ നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. ബിലാസ്പൂരിൽ കർഷക സമരത്തിൽ പങ്കെടുത്ത കിസാൻ സഭ നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണപ്രസാദ്‌ തുടങ്ങിയവരേ പോലീസ് അറസ്റ്റ് ചെയ്തു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ സുഭാഷിണി അലി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവരെ വീട്ടുതടങ്കലിൽ ആക്കി. പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സംരവേദികളിൽ കോണ്ഗ്രസിന്റെ ഒരു നേതാവിനെ പോലും കാണാൻ കഴിയുന്നുമില്ല.

സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്തും, വീട്ടുതടങ്കലിൽ ആക്കിയും സമരത്തെ അടിച്ചമർത്താമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. കിസാൻ സഭ നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണപ്രസാദ്‌, മറിയം ധാവളെ തുടങ്ങിയവരെ ബിലാസ്പൂർ അതിർത്തിയിൽ വെച്ചു പോലീസ് അറസ്റ്റ് ചെയ്തു. കെകെ രാഗേഷ് എംപിയെ റോഡിലൂടെ വലിച്ചിഴക്കുന്ന സമീപനമാണ് പോലീസിൽ നിന്നും ഉണ്ടായത്.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ സുഭാഷിണി അലിയെയും പോലിസ് വീട്ടുതടങ്കലിൽ ആക്കി. ഇതിന് പുറമെ ഭിം ആർമി നേതാവ് ചന്ദ്രശേഖരർ ആസാദനെ അറസ്റ്റ് ചെയ്യുകയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീട്ടുതടങ്കളിൽ ആകുകയും ചെയ്തു.

കഴിഞ്ഞ ദിവസം അഖിലേഷ് യാദവിനേയും സമാനമായി വവെട്ടുതടങ്കളിൽ ആക്കിയിരുന്നു. അതേ സമയം കോണ്ഗ്രേസ് നേതാക്കളെ ഒരാളെ പോലും സംരഭവേദികളിൽ കാണാൻ പോലും കഴിയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News