കെ എം ഷാജി എംഎൽഎ ഉൾപ്പെട്ട കോഴക്കേസ്; വിജിലൻസ് സംഘം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തു

കെ എം ഷാജി എം എൽ എ ഉൾപ്പെട്ട കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തു. കണ്ണൂർ അഞ്ചുകണ്ടിയിലെ വീട്ടിലെത്തിയാണ് പി കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്തത്.ഡി വൈ എസ് പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്‌തത്‌.

കെ എം ഷാജി എം എൽ എ യ്ക്ക് എതിരായ കോഴക്കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘമാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തത്.വിജിലൻസ് കണ്ണൂർ ഡി വൈ എസ് പി ബാബു പെരിങ്ങത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലേ 9.30 ഓട് കൂടിയാണ് പി കുഞ്ഞു മുഹമ്മദിന്റെ അഞ്ചുകണ്ടിയിലെ വീട്ടിൽ എത്തിയത്.ചോദ്യം ചെയ്യാൻ ഒന്നര മണിക്കൂറിൽ അധികം നീണ്ടു.

കോഴ വാങ്ങിയ കാര്യം സാധൂകരിക്കുന്ന നിർണായക വിവരങ്ങൾ ലീഗ് പ്രസിഡന്റിൽ നിന്നുംലഭിച്ചിട്ടുണ്ട് എന്നാണ് സൂചന.കെ എം ഷാജി എം എൽ എ യ്ക്ക് എതിരെ പരാതി നൽകിയ ലീഗ് പ്രാദേശിക നേതാവരുന്ന നൗഷാദ് പൂതപ്പാറയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലീഗ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തത്.കെ എം ഷാജിക്ക് എതിരെ നൗഷാദ് പൂതപ്പാറ ലീഗ് ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിരുന്നു.

എന്നാൽ പരാതി ലീഗ് നേതൃത്വം പരിഗണിച്ചില്ലെന്നും ഷാജിയെ സംരക്ഷിച്ചുവെന്നും നൗഷാദ് പൂതപ്പാറ വെളിപ്പെടുത്തിയിരുന്നു.ഷാജിക്ക് എതിരെ പരാതി നൽകിയ നൗഷാദ് പൂതപ്പാറയെ ലീഗിൽ നിന്നും പുറത്താക്കിയത് ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല സംസ്ഥാന നേതൃത്വം നേരിട്ടാണെന്നും കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിലൻസിന് മൊഴി നൽകി.വൈകാതെ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here