തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടും; സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം; എ വിജയരാഘവൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടുമെന്ന് സി പി ഐ എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. മുഖ്യമന്ത്രിയാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരകൻ.

സംസ്ഥാന സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾക്കുള്ള അംഗീകാരമായിരിക്കും തിരഞ്ഞെടുപ്പ് ഫലം. സ്പീക്കറെ അപമാനിക്കാൻ മനപ്പൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് സി പി ഐ എം ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.മുഖ്യമന്ത്രിയാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരകൻ.മുഖ്യമന്ത്രിയാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ നയിക്കുന്നതെന്നും അദേഹമാണ് ഊർജമെന്നും വിജയരാഘവൻ പറഞ്ഞു

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്പീക്കറെ അപമാനിക്കാൻ മനപ്പൂർവമായ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച രേഖ എങ്ങനെ ബി ജെ പി പ്രസിഡൻ്റിന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും വിജയരാഘവൻ ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി Udf അവിശുദ്ധ സഖ്യം ജനങ്ങൾ തള്ളിക്കളയും: തദ്ദേശ തിരഞ്ഞെടുപ്പോടെ Udf കൂടുതൽ ദുർബലമാകും. ബി.ജെ.പിക്കും ജനങ്ങൾ ശക്തമായ തിരിച്ചടി നൽകുമെന്നും വിജയരാഘവൻ കോഴിക്കോട് പ്രസ്ക്ലബിന്റെ മീറ്റ് ദി ലീഡർ പരിപാടിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News