ആ​ദ്യ​മാ​യി ഫൈ​സ​ര്‍ കോവിഡ് വാ​ക്സി​ന്‍ സ്വീ​ക​രിച്ച് 90 വയസുകാരി മാ​ര്‍​ഗ​ര​റ്റ് കീ​നാ​ന്‍ :അ​ഭി​മാ​ന​മു​ണ്ടെ​ന്ന് മാ​ര്‍​ഗ​ര​റ്റ്

ബ്രി​ട്ട​ണി​ല്‍ ഫൈ​സ​ര്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കി​ത്തു​ട​ങ്ങി.ആ​ദ്യ​മാ​യി വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത് മാ​ര്‍​ഗ​ര​റ്റ് കീ​നാ​ന്‍ എ​ന്ന 90 വ​യ​സു​ള്ള വൃ​ദ്ധ​യാ​ണ് .

കോ​വി​ഡി​നെ​തി​രാ​യു​ള്ള വാ​ക്സി​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ന​ല്‍​കി​ത്തു​ട​ങ്ങി​യ ആ​ദ്യ​ത്തെ പ​ടി​ഞ്ഞാ​റ​ന്‍ രാ​ജ്യ​മാ​ണു ബ്രി​ട്ട​ണ്‍.ഫൈ​സ​റും ബ​യോ​ണ്‍​ടെ​ക്കും ചേ​ര്‍​ന്ന് വി​ക​സ​പ്പി​ച്ച്‌ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വാ​ക്സി​നാ​ണു ബ്രി​ട്ട​ണ്‍ ന​ല്‍​കു​ന്ന​ത്.പ​രീ​ക്ഷ​ണ​ത്തി​ല്‍ 95 ശ​ത​മാ​നം ഫ​ലം ക​ണ്ട​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന വാ​ക്സി​നാ​ണ് ഫൈ​സ​ര്‍

വ​ട​ക്ക​ന്‍ അ​യ​ര്‍​ല​ന്‍​ഡി​​ല്‍ നി​ന്നു​ള്ള മാ​ര്‍​ഗ​ര​റ്റ്,രാ​വി​ലെ 6.30ന് ​കൊ​വെ​ന്‍​ട്രി​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​യി​ല്‍​നി​ന്നാ​ണു കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​ത്. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ വ്യ​ക്തി​യാ​കാ​ന്‍ സാ​ധി​ച്ച​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഫൈ​സ​ര്‍ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. യു​കെ​യി​ലും ബ​ഹ​റി​നി​ലും അ​നു​മ​തി നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഫൈ​സ​ര്‍ന്റെ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel