എവറസ്റ്റ് ‘വളരുന്നു’വെന്ന് നേപ്പാളും ചൈനയും

എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിക്കുന്നുവെന്ന് ചെെനയും നേപ്പാ‍ളും. ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്‍റെ ഉയരം 8,848.86 മീറ്ററായി വര്‍ധിച്ചതായാണ് നേപ്പാളും ചൈനയും പ്രഖ്യാപിച്ചത്.

ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത്.

1954ല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയില്‍ കൊടുമുടിയുടെ ഉയരം 8848 മീറ്ററായിരുന്നു. എന്നാല്‍ അടുത്തിടെ കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി വിവിധ കോണുകളില്‍ നിന്ന് അവകാശവാദം ഉയര്‍ന്നിരുന്നു.

2015ല്‍ ഹിമാലയന്‍ മലനിരയില്‍ ഭൂചലനം സംഭവിച്ചതിന്‍റെ ഉള്‍പ്പെടെ വിവിധ കാരങ്ങളുടെ ഫലമായി എവറസ്റ്റിന്റെ ഉയരം വര്‍ധിച്ചിട്ടുണ്ട് എന്നായിരുന്നു വാദം.

ഇതേതുടര്‍ന്ന് ചൈനയും നേപ്പാളും സംയുക്തമായി സര്‍വ്വേ നടത്തി ഉയരം വര്‍ധിച്ചതായി കണ്ടെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News