വിജയ് സേതുപതിയുടെ ഇലക്ഷൻ വീഡിയോ കുത്തിപ്പൊക്കി ആരാധകർ

ഇലക്ഷൻ ദിവസമായതുകൊണ്ടു തന്നെ വിജയ് സേതുപതി കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ കാര്യങ്ങൾ പങ്കു വെക്കുകയാണ് ആരാധകർ

നോക്കി വോട്ടു ചെയ്യൂ ,ചിന്തിച്ച് വോട്ടു ചെയ്യൂ .വോട്ടു ചെയ്യുന്നത് പ്രധാനം
നമ്മുടെ നാട്ടിലൊരു പ്രശ്നം,കോളേജിൽ ഒരു പ്രശ്നം,സുഹൃത്തിനൊരു പ്രശ്നം അല്ലെങ്കിൽ നമ്മുടെ നാടിനൊരു പ്രശ്നം എന്ന് പറയുന്നവർക്കൊപ്പം ചേരാം ജാതിപ്രശ്നവും മതചിന്തയും പറയുന്നവർക്കൊപ്പം ചേരാതെയിരിക്കാം

ഇതാണ് ഇപ്പോൾ വൈറൽ ആകുന്ന വീഡിയോ

നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി.ഇതിനു മുൻപും വാർത്തകളിൽ ഇടം നേടിയ ആളാണ് അദ്ദേഹം.പല അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെപറഞ്ഞിട്ടുള്ള നടൻ കൂടിയാണ് വിജയ് സേതുപതി.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു വിജയ് സേതുപതി കത്തയച്ചത് വലിയ വാർത്ത ആയിരുന്നു.

ക്യാന്‍സര്‍ ബാധിതനായി ചികിത്സയ്ക്ക് പണമില്ലാതെ കടുത്ത ദുരിതത്തിലായ തമിഴ് നടന്‍ തവസിക്ക് സഹായവുമായി വിജയ് സേതുപതി എത്തിയത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ വാർത്തകളിൽ ഒന്നായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News