തനിക്കും കുഞ്ഞിനും കൊവിഡ്; എല്ലാവരും സുഖമായിരിക്കുന്നുവെന്ന് മേഘ്ന രാജ്

തനിക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവ് ആയ വിവരം പങ്കുവച്ച് നടി മേഘ്ന രാജ്. മേഘ്നയുടെ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു.

‘എല്ലാവര്‍ക്കും നമസ്‍കാരം, എന്‍റെ അച്ഛന്‍, ഞാന്‍, കുട്ടി എന്നിവര്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഈ പരിശോധനാഫലത്തിന്‍റെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭയക്കേണ്ട കാര്യമില്ലെന്നാണ് ചിരുവിന്‍റെയും എന്‍റെയും ആരാധകരോട് എനിക്ക് പറയാനുള്ളത്. നിലവില്‍ ചികിത്സയിലാണ് ഞങ്ങളെല്ലാവരും. ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നു. ഓരോ നിമിഷവും വ്യാപൃതയായി ഇരിക്കാന്‍ കുഞ്ഞ് സഹായിക്കുന്നുണ്ട്. ഒരു കുടുംബം എന്ന നിലയില്‍ ഈ യുദ്ധത്തെ ഞങ്ങള്‍ നേരിടുമെന്നും വിജയിച്ചുവരുമെന്നും അറിയിക്കട്ടെ’, എന്നാണ്
മേഘ്ന കുറിച്ചത്.

2020 ഒക്ടോബര്‍ 22നാണ് നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്നയ്ക്കും ആണ്‍ കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ മരണത്തില്‍ ആഘാതത്തിലായിരുന്ന കുടുംബത്തിനും ആരാധകര്‍ക്കും സന്തോഷവാര്‍ത്തയായിരുന്നു കുഞ്ഞിന്‍റെ ജനനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News