കൈത്തറി മേഖലയ്ക്ക് ഉണര്‍വ്വേകി ചരിത്രം കുറിച്ച് സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി

കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകി സര്‍ക്കാരിന്‍റെ സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി. 5,900 ഓളം നെയ്ത്ത് തൊഴിലാളികള്‍ക്ക് നേരിട്ടും 2,000ത്തോളം തൊഴിലാളികള്‍ക്ക് അനുബന്ധമേഖലയിലും തൊഴില്‍ നല്‍കാന്‍ സൗജന്യം സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ സാധിച്ചെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.ർ

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസ്സുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി രണ്ടു ജോഡി കൈത്തറി സ്‌കൂള്‍ യൂണിഫോം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്. കൈത്തറി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതി 2017-18 വര്‍ഷത്തിലാണ് ആരംഭിച്ചത്.

കേരളത്തിലെ കൈത്തറി മേഖലയിലെ പരമ്പരാഗത തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിനും മെച്ചപ്പെട്ട കൂലി ഉറപ്പു വരുത്തുന്നതിനുമായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. സര്‍ക്കാരിന്‍റെ ഈ നൂതന പദ്ധതി കൈത്തറി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി. വിദ്യാര്‍ഥികളില്‍ കൈത്തറി ഒരു ശീലമാകാനും ഇത് കാരണമായി.

നാല് വര്‍ഷം കൊണ്ട് 124 ലക്ഷം മീറ്റര്‍ തുണിയാണ് സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതികള്‍ക്കായി നെയ്‌തെടുത്തത്. 2017-18 വര്‍ഷം 2,689 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളിലുള്ള 2.2 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 9.6 ലക്ഷം മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്തു. 2018-19 വര്‍ഷം 3,578 സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ 4.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 23 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്തത്.

2019- 20 വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെയും എയ്ഡഡ് മേഖലയിലെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെയും 8.5 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 41.56 ലക്ഷം മീറ്റര്‍ യൂണിഫോം തുണിയും വിതരണം ചെയ്തു. അടുത്ത അധ്യയന വര്‍ഷത്തിലെക്കായി 42 ലക്ഷം മീറ്റര്‍ യൂണിഫോം തുണികള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്.

5,900 ഓളം നെയ്ത്ത് തൊഴിലാളികള്‍ക്ക് നേരിട്ടും 2,000ത്തോളം തൊഴിലാളികള്‍ക്ക് അനുബന്ധമേഖലയിലും തൊഴില്‍ നല്‍കാന്‍ സൗജന്യം സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ സാധിച്ചു. കാണ്ണൂര്‍ നാടുകണിയിലെ ടെക്‌സ്റ്റൈല്‍ പ്രോസസിങ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യൂണിഫോ തുണികള്‍ സംസ്ഥാനത്ത് തന്നെ ഡൈ ചെയ്യുന്നതിന് സാധിക്കും. നിലവില്‍ ഇതര സംസ്ഥാനങ്ങളെയാണ് ഇതിന് ആശ്രയിക്കുന്നത്.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഒന്നുമുതല്‍ ഏഴ് വരെ ക്ലാസ്സുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി രണ്ടു ജോഡി…

Posted by E.P Jayarajan on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News