ഉണ്ണുന്ന ചോറിന്, കര്‍ഷകര്‍ക്കൊപ്പമെന്ന് ബിജിബാല്‍

മോദി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ കര്‍ഷകര്‍ക്കൊപ്പമാണ് താനെന്ന് സംഗീത സംവിധായകന്‍ ബിജിബാല്‍.ഉണ്ണുന്ന ചോറിന് കര്‍ഷകര്‍ക്കൊപ്പം എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ബിജിബാല്‍ തന്‍റെ വീഡിയോ പങ്കുവച്ചത്.

‘നട്ട് കണ്ണ് നട്ട് നാം വളര്‍ത്തിയ…’ എന്നുതുടങ്ങി ബിജിബാല്‍ ആലപിക്കുന്ന ഗാനമാണ് പങ്കുവച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് നിരവധി പ്രമുഖരും സിനിമ താരങ്ങളും മുന്നോട്ട് വന്നിരുന്നു. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദില്‍ജിത്ത്, സോനം കപൂര്‍ എന്നിവരും നടന്‍ പ്രകാശ് രാജും സമരത്തില്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് അറിയിച്ചിരുന്നു.

രാജ്യത്തെ ഭക്ഷ്യ സൈനികരായ കര്‍ഷകരുടെ പേടി അകറ്റേണ്ടത് അത്യാവശ്യമാണെന്നാണ് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. നമ്മുടെ രാഷ്ട്രീയ ചിന്താഗതികള്‍ പരിഗണിക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. അവരെ നമ്മള്‍ കേള്‍ക്കേണ്ടതുണ്ട്. അവരുടെ ക്ഷേമമായിരിക്കണം നമ്മുടെ വിഷയമെന്ന് പ്രകാശ് രാജും കുറിച്ചു. നടന്‍ കാര്‍ത്തിയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മുന്നോട്ട് വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News