കോൺഗ്രസിന്റെ നയത്തെ പരാമർശിച്ച് സോഷ്യൽ മീഡിയ കുറിപ്പുകൾ : കർഷക സമരത്തിൽ കോൺഗ്രസ് നേതാക്കളെയും യു ഡി എഫ് എം പി മാരെയും കാണാനേയില്ല

കാർഷിക സമരങ്ങൾക്ക് നേതൃത്വം നൽകുന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് പ്രതികാര നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുമ്പോൾ സമരവേദികളിൽ കോണ്ഗ്രസിന്റെ ഒരു നേതാവിനെ പോലും കാണാൻ കഴിയുന്നുമില്ല എന്നത് സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നു.

സമരത്തിന് നേതൃത്വം നൽകുന്ന നേതാക്കളെ എല്ലാം അറസ്റ്റ് ചെയ്തും, വീട്ടുതടങ്കലിൽ ആക്കിയും സമരത്തെ അടിച്ചമർത്താമെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. കിസാൻ സഭ നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണപ്രസാദ്‌, മറിയം ധാവളെ തുടങ്ങിയവരെ ബിലാസ്പൂർ അതിർത്തിയിൽ വെച്ചു പോലീസ് അറസ്റ്റ് ചെയ്തു. കെകെ രാഗേഷ് എംപിയെ റോഡിലൂടെ വലിച്ചിഴക്കുന്ന സമീപനമാണ് പോലീസിൽ നിന്നും ഉണ്ടായത്.
ഈ സാഹചര്യത്തിൽ ശ്രീകാന്ത് പി കെ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.അന്നം തരുന്ന മഹാ മനുഷ്യരുടെ ജീവൽ സമര കാലത്ത് പോലും വെളിച്ചം കാണാത്തവർ നമ്മുടെ ഏത് രാഷ്ട്രീയ സമരത്തിന് മുന്നിൽ നിൽക്കുമെന്നാണ് എന്ന് അദ്ദേഹം ചോദിക്കുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

സഖാവ് കെ.കെ രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ കർഷക പ്രക്ഷോഭം നയിച്ചതിനിടെയാണ് അറസ്റ്റ്.

കെ.കെ രാഗേഷ് സി.പി.ഐ.(എം) – ന്റെ രാജ്യ സഭാ അംഗമാണ്.മറ്റൊരംഗം എളമരം കരീമും സമര മുഖത്താണ്.സിപിഐ(എം) മുൻ എം.എൽ.എയും അഖിലേന്ത്യാ കിസാൻ സഭാ നേതാവുമായ പി.കൃഷ്ണപ്രസാദും അറസ്റ്റ് ചെയ്യപ്പെട്ടു.

സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി യുടെ വീട് അതി രാവിലെ മുതൽ തന്നെ പോലീസ് വളഞ്ഞു വീട്ട് തടങ്കലിലാക്കുന്നു.സഖാക്കൾ വിജു കൃഷ്ണനും മറിയം ധാവളെയുമൊക്കെ കർഷക പ്രക്ഷോഭം മുന്നിൽ നിന്ന് നയിച്ചു പോലീസ് കസ്റ്റഡിയിലാകുന്നു.

എ. കെ ആന്റണിയും വയലാർ രവിയും കോണ്ഗ്രസിന്റെ രാജ്യ സഭാ അംഗങ്ങളാണ്.പ്രായം കൊണ്ടുള്ള അവശതകൾ കാരണം അവർക്ക് സമരത്തിൽ നേരിട്ട് പങ്കാളിയാകാൻ സാധിച്ചേക്കില്ല.എങ്കിലും കഴിയാവുന്ന തരത്തിൽ ഇരുന്ന ഇരിപ്പിൽ എങ്കിലും ഒരു അനുഭാവ സന്ദേശം നൽകാനോ,രണ്ട് വാക്ക് മിണ്ടാനോ കഴിയാത്ത അവശതകൾ അവർക്ക് ബാധിച്ചിട്ടില്ല.

യു.ഡി.എഫ് ന്റെ 19 എം.പി മാരെ കേരളം ലോക സഭയിലയച്ചിട്ടുണ്ട്.അതിൽ പലരും ഇതേ സമയം ചാനൽ സ്റ്റുഡിയോകളിൽ എ. സി മുറിയിലിരുന്ന് ഇടതുപക്ഷ സർക്കാരിനെ കുറ്റം പറയുന്നുണ്ട്.മറ്റു പലരെ എന്നത്തേയും പോലെ ഇന്നും കാണാനില്ല.

അന്നം തരുന്ന മഹാ മനുഷ്യരുടെ ജീവൽ സമര കാലത്ത് പോലും വെളിച്ചം കാണാത്തവർ നമ്മുടെ ഏത് രാഷ്ട്രീയ സമരത്തിന് മുന്നിൽ നിൽക്കുമെന്നാണ്.
ഒരു തിരഞ്ഞെടുപ്പ് കൺ മുന്നിൽ നടക്കുന്നുണ്ട്.ആലോചിക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News