തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യഘട്ട പോളിംഗ് നിരക്ക് 72.61 ശതമാനം

അഞ്ച് ജില്ലകളിലായി നടക്കുന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിംഗ് നിരക്ക് 72.61 ശതമാനം.

തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 69.67 ശതമാനമാണ് തിരുവനന്തപുരത്തെ പോളിംഗ് നിരക്ക്.

ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 77.16 ശതമാനം. ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ:

തിരുവനന്തപുരം – 69.61
കൊല്ലം- 73.34
പത്തനംതിട്ട – 69.71
ആലപ്പുഴ- 77.16
ഇടുക്കി – 74.53

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here