നാം കർഷകർക്കൊപ്പം തന്നെ നിൽക്കണം. കർഷകരെ നമ്മൾ കേൾക്കേണ്ടതുണ്ടെന്നും നടൻ പ്രകാശ് രാജ് .

കർഷക സമരത്തിന് പൂർണ പിന്തുണയുമായി  നടൻ പ്രകാശ് രാജ് . . രാഷ്ട്രീയത്തെ മറന്നു കൊണ്ട് നാമെല്ലാം രാജ്യത്തെ കർഷകർക്കൊപ്പം തന്നെ നിൽക്കണമെന്നും നടൻ പറഞ്ഞു. പ്രകാശ് രാജ് ട്വിറ്ററിലൂടെയാണ് പ്രതികരണം നടത്തിയത്.

നാം കർഷകർക്കൊപ്പം തന്നെ നിൽക്കണം. കർഷകരെ നമ്മൾ കേൾക്കേണ്ടതുണ്ടെന്നും. കർഷകരുടെ ക്ഷേമമായിരിക്കണം നമ്മുടെയൊക്കെ വിഷയമെന്നും അദ്ദേഹം പറഞ്ഞു.

#IStandWithFarmers എന്ന ഹാഷ് ടാഗ് അടക്കം പോസ്റ്റ് ചെയ്താണ് പ്രകാശ് രാജിന്റെ പ്രതികരണം. കേന്ദ്ര സർക്കാരിന്റെ വർഗീയ നിലപാടുകൾക്കും, കോർപ്പറേറ്റ് പാദസേവയ്ക്കും ജനവിരുദ്ധ നയങ്ങൾക്കെതിരെ മുൻപും . പ്രതികരിച്ച വ്യക്തികൂടിയാണ് പ്രകാശ് രാജ്.


കർഷക ബില്ലിനെതിരെ തമിഴ് മലയാള സിനിമ മേഖലയിൽ നിന്നടക്കം കൂടുതൽ ആളുകൾ പ്രതികരിക്കാൻ മടിച്ചു നിൽക്കുന്ന സമയത്താണ് പ്രകാശ് രാജിന്റെ പ്രതികരണം.നടന്‍ കാര്‍ത്തിയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മുന്നോട്ട് വന്നിരുന്നു.

ജലദൗർഭല്യതയും പ്രകൃതി ദുരന്തങ്ങളും കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം.
കാർഷിക ബില്ലിനെതിരെ ഒരാഴ്ച്ചയിലേറെയായി തെരുവിൽ കർഷകർ സമരം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ബില്ലിനെതിരെ കർഷകർ എന്ന ഒറ്റ സ്വത്വമായാണ് അവർ അണിനിരന്നിരിക്കുന്നതെന്നും കാര്‍ത്തി പറഞ്ഞു.

അധ്വാനിക്കാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാനാത്ത ജനങ്ങളാണ് തങ്ങളുടെ സ്വത്തും കൃഷി ഭൂമിയും കാർഷിക വിളകളും ജീവിതോപാധികളും ഉപേക്ഷിച്ച് ഡൽഹിയിലേക്കുള്ള റോഡുകളിൽ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുമെന്നും അതിനാൽ ബില്ലുകൾ പിൻവലിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. കൊടും തണുപ്പും കോവിഡ് ഭീതിയും വകവെക്കാതെ ഒരാഴ്ചയായി അവർ തെരുവിൽ സമരം ചെയ്യുന്നുവെങ്കിൽ അത് ഒറ്റ വികാരത്തിന് പുറത്തുമാത്രമാണെന്നും കാര്‍ത്തി പറയുന്നു.

കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അവരുടെ ആവശ്യങ്ങൾ പരിഗണിക്കണം. ദിവസങ്ങളായി സമരമുഖത്തുള്ള അവരുടെ പ്രയാസങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് കമൽഹാസൻ ആവശ്യപ്പെട്ടത്.

കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ ആവശ്യപ്പെട്ട ദില്ലി പൊലീസിന്‍റെ നടപടിയില്‍ പ്രതികരിച്ച് നടി തപ്സി പന്നു തുടക്കത്തിൽ ട്വീറ്റ് ചെയ്തിരുന്നു . ട്വിറ്റര്‍ വ‍ഴിയാണ് പൊലീസ് നടപടിയില്‍ തപ്സി തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്

‘ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവർ കൈയ്യടി അർഹിക്കുന്നു’, ആക്ഷേപരൂപത്തിൽ നടി പ്രതികരിച്ചു

ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, ദില്‍ജിത്ത്, സോനം കപൂര്‍ എന്നിവരും സമരത്തില്‍ കര്‍ഷകര്‍ക്കൊപ്പമാണെന്ന് അറിയിച്ചിരുന്നു. ക​ര്‍​ഷ​ക​ര്‍ ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​സേ​ന​യാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​വ​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ട​ണം.ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ഈ ​പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച കര്‍ഷകരോട് സോനം കപൂറും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഡാനിയല്‍ വെബ്സ്റ്ററിന്റെ ഉദ്ധരണിയും ചേര്‍ത്തായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ‘കൃഷി ആരംഭിക്കുമ്പോള്‍ മറ്റ് കലകള്‍ അതിനെ പിന്തുടരുന്നു. അതിനാല്‍ കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍. ‘ എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News