നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

പ്രമുഖ തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ശരത് കുമാറിന്റെ മകള്‍ നടി വരലക്ഷ്മിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

‘അച്ഛന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍‌ വിശ്രമത്തിലാണ് അച്ഛന്‍. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.’ വരലക്ഷ്മി ട്വീറ്റ് ചെയ്തു.

ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആരോഗ്യ നിലയില്‍ മാറ്റം വരുമ്പോള്‍ അറിയിക്കാമെന്നും രാധിക പറഞ്ഞു.

മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ ചിത്രത്തില്‍ ശരത്ത്കുമാര്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘അടങ്ക്‌തേ’ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News