മകൾക്കൊപ്പമുള്ള ചിത്രവുമായി മീന :അമ്മയും മകളും ഒരുപോലെയെന്ന ആരാധകർ

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന ബാലതാരമായും പിന്നീട് നായികയായും തളങ്ങുകയായിരുന്നു. ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ മനം കവര്‍ന്ന മീന വിവാഹശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തിരുന്നു .പിന്നീട് മികച്ച ചിത്രങ്ങളിലൂടെ മടങ്ങി വരുകയായിരുന്നു.

മീനയെപ്പോലെ മീനയുടെ മകളും ഒരു കുട്ടി താരമാണ് .തെരി എന്ന വിജയ് ചിത്രത്തിലൂടെയായിരുന്നു നൈനികയുടേ സിനിമ പ്രവേശനം. വിജയുടെ മകളായിട്ടായിരുന്നു നൈനിക എത്തിയിരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടാന്‍ നൈനികയ്ക്ക് കഴിഞ്ഞിരുന്നു.പിന്നീട് സിനിമയില്‍ കണ്ടില്ലെങ്കിലും ആ ഒറ്റ ചിത്രം മതി ഇന്നും കുഞ്ഞ് നൈനികയെ പ്രേക്ഷകര്‍ക്ക് ഓര്‍മിക്കാന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മീനയുടേയും മകളുടേയും ചിത്രങ്ങളാണ്. മീന തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്

ഏറെ നാളുകള്‍ക്ക് ശേഷമാണ് നൈനികയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്. മകള്‍ മീനയെ പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ട് ചിത്രങ്ങളാണ് മീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചരിക്കുന്നത്. നൈനികയ്ക്കും മീനയ്ക്കുമൊപ്പം അമ്മ രാജമല്ലികയുമുണ്ട്

ഇതിന് മുന്‍പും മീനയുടേയും മകളുടേയും ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്. മീനയുടെ ബാല്യകാലത്തെ ചിത്രത്തിനോടൊപ്പമായിരുന്നു നൈനികയുടെ ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയുടേയും മകളുടേയും ചിത്രം കണ്ട് പ്രേക്ഷകര്‍ മീനയുടെ തനിപകര്‍പ്പാണ് കുഞ്ഞ് നൈനിക എന്നും പറഞ്ഞിരുന്നു .

മീന മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ദൃശ്യം2.മോഹന്‍ലാല്‍- ജീത്തു ജോസ്ഫ് കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗ്യത്തിലും നടി ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജ്ജ് കുട്ടിയുടെ ഭാര്യയായിട്ടാണ് മീന രണ്ടാം ഭാഗത്തിലും എത്തുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News