വോട്ട് ചെയ്യാനെത്തിയ കോവിഡ് രോഗികളെ കൂക്കി വിളിച്ച് കോൺഗ്രസുകാർ

വോട്ട് ചെയ്യാനെത്തിയ കോവിഡ് രോഗികളെ കൂക്കി വിളിച്ച് കോൺഗ്രസുകാർ. സംഭവം നടന്നത് നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടി വാർഡിൽ. എന്നാൽ വോട്ട് ചെയ്യാനെത്തിയ കോവിഡ് രോഗികളെ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് കായംകുളത്ത് കാർ.

തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാൻ തോന്നാതിരുന്നത് കൊണ്ടാണ് രോഗബാധിതർ എങ്കിലും വോട്ടെടുപ്പിൽ പങ്കാളിയായതെന്ന് കോ വിഡ് രോഗി കൈരളി ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ നന്നിയോട് പഞ്ചായത്ത് മീൻമുട്ടി വാർഡിലാണ് രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടായ സംഭവം അരങ്ങേറിയത്, പാലുവള്ളി സെൻ്റ് ജോസഫ് യു പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ കോ വിഡ് രോഗികളെ കോൺഗ്രസ് പ്രവർത്തകർ കൂക്കി വിളിച്ചു.

കോവിഡ് രോഗികളെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞതായിരുന്നു കോൺഗ്രസുകാരുടെ ആക്രോശം .PPE കിറ്റ് ധരിച്ച്, മെഡിക്കൽ സർട്ടിഫിക്കറ്റുമായി എത്തിയ രോഗികളെ ആണ് തടഞ്ഞത്. പോലീസ് എത്തിയാണ് ഇവരെ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കൊണ്ട് പോയത്.

നിരവധി കോവിഡ് രോഗികൾ ആണ് ഈ തിരഞ്ഞെടുപ്പിൽ അവരുടെ സമിതിദാന അവകാശം വിനയോഗിച്ചത് . ഇവർക്കായി പ്രത്യേകം സമയം തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരുന്നു.

രോഗബാധിതൻ ആണെങ്കിലും സമിതിദാന അവകാശം വിനയോഗിക്കാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നെന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്കാട് വാർഡിൽ വോട്ട് ചെയ്യാനെത്തിയ ഗിരിധരൻ നായർ കൈരളി ന്യൂസിനോട് പറഞ്ഞു

എന്നാൽ കായംകുളത്ത് കോവിഡ് ബാധിതർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത് എന്നത് കൗതുകകരമായി. തിരുവനന്തപുരം ,കൂടാതെ കൊല്ലത്തും, പത്തനംതിട്ടയില്ല, ആലപ്പുഴയിലും, ഇടുക്കിയിലും നിരവധി കോവിഡ് ബാധിതർ PPE കിറ്റ് ധരിച്ച് വോട്ടെടുപ്പിൽ പങ്കാളികളായി.

പൊതുവിൽ കോവിഡ് രോഗികൾ വോട്ടെടുപ്പിൽ പങ്കാളികളായതിനെ ജനം സ്വീകരിച്ചപ്പോൾ നന്ദിയോടെ കോൺഗ്രസ് പ്രവർത്തകരുടെ പെരുമാറ്റത്തിൽ വലിയ അമർഷം ആണ് ഉണ്ടായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News