ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ ശൈലജ ടീച്ചറും

പ്രമുഖ ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും. 2020 ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച പട്ടികയിലാണ് ശൈലജ ടീച്ചര്‍ ഇടംപിടിച്ചത്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജ ടീച്ചറേയും വായനക്കാര്‍ തെരഞ്ഞെടുത്തത്.

ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ പട്ടിക പുറത്തിറക്കാറുണ്ട്.
ഇത്തവണ നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ഇടം നേടിയിരുന്നു. ജൂലൈയില്‍ പ്രോസ്‌പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.കെ.ശൈലജ ഇടം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here