മകള്‍ക്ക് എംബിബിഎസിന് അഡ്മിഷൻ; ഓമനക്കുട്ടന് ഇത് സന്തോഷനിമിഷങ്ങള്‍; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ച ഓട്ടോയുടെ ചാർജ് നൽകാൻ കയ്യിൽ കാശ് തികയാതെ 70 രൂപ ക്യാമ്പിൽ ഉള്ളവരോട് കടം മേടിച്ച തിൻറെ പേരിൽ അഴിമതിക്കാരനെന്ന് പേര് കേൾക്കേണ്ടിവന്ന, തട്ടിപ്പുകാരനെന്ന് മുദ്ര കുത്തപ്പെട്ട ഓമനക്കുട്ടനെ ഏവർക്കും ഓര്മയുണ്ടാകും.

ഓമനക്കുട്ടന്റെ മകൾ സുഹൃതീ കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസിന് അഡ്മിഷൻ നേടിയിരിക്കുന്നു എന്നത് സന്തോഷമുള്ള വാർത്തയാണ്. സമൂഹമാധ്യമങ്ങളിൽ നിറയെ ഓമനകുട്ടനോടുള്ള സ്നേഹാഭിവാദ്യങ്ങൾ കാണാം.

പ്രളയ ദുരിതാശ്വാസക്യാമ്പില്‍ അരിയെത്തിക്കുന്നതിനിടയിലാണ് മാധ്യമങ്ങളില്‍ ഓമനക്കുട്ടനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. സിപിഐഎം നേതാവായ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്.

ക്യാമ്പിലെ അരി തീര്‍ന്നപ്പോള്‍ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു. അദ്ദേഹവും ആ ക്യാമ്പിലെ അംഗമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരന് നല്‍കാന്‍ കുറച്ചു രൂപ ക്യാമ്പിലെ അംഗങ്ങളില്‍ നിന്നും പിരിച്ചത് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഉപയോഗിച്ചായിരുന്നു മാധ്യമങ്ങളുടെ വ്യാജപ്രചരണം.

പാര്‍ട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ വ്യാജപ്രചരണങ്ങളിലൂടെ അപമാനിക്കപ്പെട്ടെങ്കിലും സത്യാവസ്ഥ പുറത്തുവന്നപ്പോ‍ഴും ഓമനക്കുട്ടനെന്ന സിപിഐഎം പ്രവര്‍ത്തകന്‍ തെല്ലും കുലുങ്ങിയില്ല. ഇപ്പോ‍ഴിതാ ഓമനക്കുട്ടന്‍റെ സന്തോഷത്തില്‍ പങ്കുചേരുകയാണ് സോഷ്യല്‍മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News