തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ 69.72ശതമാനം പോളിങ്. ജില്ലയിലെ വിവിധ ബൂത്തുകളിലായി 19,78,730 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.72 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി

തദേശ തിരഞ്ഞെടുപ്പില്‍ മുന്നണികളുടെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന ശതമാന കണക്ക് ആണ് തലസ്ഥാന ജില്ലയില്‍ . അവസാന വിവരം ലഭിക്കുമ്പോള്‍ ജില്ലയില്‍ 69.72ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ജില്ലയിലെ വിവിധ ബൂത്തുകളിലായി 19,78,730 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി .10,34,354 സ്ത്രീ വോട്ടറന്‍മാരും, 9,44,432 പുരുഷ വോട്ടറമാരും ഏട്ട് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടറന്‍മാരും വോട്ട് രേഖപ്പെടുത്തി.

ഏറെ വീറും വാശിയും നില നിന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59. 72 ശതമാനം ആണ് പോളിംഗ് നടന്നത്. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 74.69 ശതമാനം നെടുമങ്ങാട് – 72.88, ആറ്റിങ്ങല്‍ – 69.36, വര്‍ക്കല – 71.23വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടു.

തിരുപുറം പഞ്ചായത്തിലാണ് ഏറ്റവും അധികം വോട്ട് രേഖപ്പെടുത്തിയ പഞ്ചായത്ത്. കോവിഡ് പേടി മൂലം നിരവധി ആളുകള്‍ വോട്ട് ചെയ്യാന്‍ വരാതിരുന്നതാണ് ഇതിന് കാരണമെന്ന് കരുതപ്പെടുന്നു.ഇലക്ഷന്‍ അവസാനിതിന് ശേഷം എല്‍ഡിഎഫിന്‍റെ വി‍ഴിഞ്ഞത്തെ ഇലക്ഷന്‍ ഒാഫീസ് കോണ്‍ഗ്രസ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു.

നാല് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. ചെമ്പ‍ഴന്തി വാര്‍ഡില്‍ കന്നി വോട്ടറായ കരിഷ്മയുടെ വോട്ട് ബിജെപി കളളവോട്ട് ചെയ്തെന്ന് ആരോപിച്ച് എല്‍ഡിഎഫ് പരാതി നല്‍കി. പൂജപ്പുര വാര്‍ഡിയ്ല്‍ കോണ്‍ഗ്രസിന്‍റെ കളളവോട്ട് ശ്രമം എല്‍ഡിഎഫ് പരാജയപ്പെടുത്തി. വേട്ടെടുപ്പ് അവസാനിച്ചതോടെ കൂട്ടിയും കി‍ഴിച്ചും തങ്ങള്ഡക്ക് ലഭിക്കാന്‍ സാധ്യതയുളള കണക്ക് കൂട്ടുന്ന തിരിക്കിലാണ് മൂന്ന് മുന്നണികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News