കോഴിക്കോടിന്‍റെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

വികസന കുതിപ്പും കോഴിക്കോടിൻ്റെ സമഗ്രപുരോഗതിയും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി എല്‍ഡിഎഫിൻ്റെ ജില്ലാ പഞ്ചായത്ത് പ്രകടനപത്രിക പുറത്തിറക്കി.

കോഴിക്കോട് പൊറ്റമ്മലിൽ നടന്ന പൊതുയോഗത്തിൽ എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുമെന്നുംനിയമസഭ തെരഞ്ഞെടുപ്പിൽ ജനം എങ്ങനെ ചിന്തിക്കുന്നുവെന്ന സൂചന തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു.

കോഴിക്കോട് ജില്ലയുടെ സമഗ്ര വികസനവും സാമൂഹ്യ പുരോഗതിയും ലക്ഷ്യംവെച്ചുള്ള 22 മേഖലകളിലെ 137 കർമ്മ പരിപാടികളാണ് LDF ജില്ലാപഞ്ചായത്ത് പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ ഭരണ സമിതി തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്നും പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്നും എല്‍ഡിഎഫ് പറയുന്നു. ജില്ലയുടെ കാർഷിക മേഖലയ്ക്ക് വലിയ പ്രാധാന്യം നൽകും.

ഫാമുകൾ ആധുനികവൽക്കരിക്കും,ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ മികച്ച സൗകര്യവും സേവനവും ഉറപ്പുവരുത്തും, വ്യവസായ പാർക്ക് ആരംഭിക്കും, ഭിന്നശേഷി കുട്ടികൾക്ക് സ്കോളർഷിപ്പ് തുടങ്ങി നിരവധി പദ്ധതികൾ പ്രകടനപത്രികയിലുണ്ട്. കോഴിക്കോട് പൊറ്റമ്മൽ നടന്ന ചടങ്ങിൽ എല്‍ഡിഎഫ് കൺവീനർ എ വിജയരാഘവൻ പ്രകടന പത്രിക പുറത്തിറക്കി.

ലൈഫ്, കുടിവെള്ളം, മാലിന്യസംസ്ക്കരണം എന്നിവയ്ക്ക് പ്രത്യേക പദ്ധതികളും പ്രകടന പത്രിക വിഭാവനം ചെയ്യുന്നു. സി പി ഐ ജില്ലാ സെക്രട്ടറി ടി വി ബാലൻ, എം വി ശ്രേയാംസ്കുമാർ എം പി, പി മോഹനൻ, പി എ മുഹമ്മദ് റിയാസ്, കെ ലോഹ്യ, കോർപ്പറേഷൻ എല്‍ഡിഎഫ് സ്ഥാനാർത്ഥികൾ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News