നാല് സിംഹങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബാര്‍സലോണ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നാല് സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പെണ്‍സിംഹങ്ങളും ഒരു ആണ്‍സിംഹത്തിനുമാണ് കൊവിഡ്. മൃഗശാലയില്‍ ജോലി ചെയ്യുന്ന രണ്ട് ജീവനക്കാര്‍ക്കും കോവിഡ് പോസിറ്റീവായി. സിംഹങ്ങള്‍ എങ്ങനെ കോവിഡ് പോസിറ്റീവായെന്നത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.

ഏപ്രിലില്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലിലുണ്ടായിരുന്ന നാല് പുലികള്‍ക്കും ഒരു സിംഹത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് മൃഗശാലയിലെയും ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ഫ്‌ലൂ ബാധയ്ക്കുള്ള മരുന്നാണ് കോവിഡ് ബാധിച്ച മൃഗങ്ങള്‍ക്കും നല്‍കുന്നതെന്ന് മൃഗശാലയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മനുഷ്യര്‍ക്ക് നടത്തുന്ന രീതിയില്‍ തന്നെയാണ് സിംഹങ്ങള്‍ക്കും ആര്‍ട്ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നത്. കോവിഡ് ബാധിച്ച മൃഗങ്ങളെ മറ്റു മൃഗങ്ങളുടെ കൂട്ടത്തില്‍ നിന്നും മാറ്റി പാര്‍പ്പിക്കുകയാണ്. മൃഗശാല പതിവുപോലെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here