തൃശ്ശൂരിൽ വീട്ടുവരാന്തയിൽ മുതലയെ കണ്ടെത്തി

തൃശ്ശൂരിൽ വീട്ടുവരാന്തയിൽ മുതലയെ കണ്ടെത്തി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തെ ഷാജന്റെ വീട്ടുമുറ്റത്താണ് മുതലയെ കണ്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് മുതലയെ പുഴയിലേക്ക് വിട്ടു
രാവിലെ അഞ്ച് മണിയോടെ ഉറക്കമുണർന്ന വീട്ടുകാരാണ് വീടുനുള്ളിൽ മുതലയെ കണ്ടത്. ഉടൻ നാട്ടുകാരേയും വനം വകുപ്പ് ഉദ്യോഗസ്ഥരേയും വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നാട്ടുകാർ വടിവീശിയും മറ്റും ഒച്ചവച്ചെങ്കിലും മുതല കാട്ടിലേക്ക് മടങ്ങിയില്ല. രണ്ടര മണിക്കൂർ  നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടിയത്. പിന്നീട് അധികൃതരും നാട്ടുകാരും ചേർന്ന് മുതലയെ ചാലക്കുടി പുഴയിൽ വിട്ടു
പുഴയോട് ചേർന്നുള്ള അതിരപ്പിള്ളി വനമേഖലയിൽ മുതലകൾ ധാരാളമുണ്ടെങ്കിലും സമീപകാലത്തൊന്നും ഇവ ജനവാസ മേഖലയിലെത്തിയിരുന്നില്ല. റോഡുകളിൽ ഇവ എത്തുന്നത് ഇവിടങ്ങളിൽ പതിവ് കാഴ്ചയാണ്. ഏറെ വിനോദസഞ്ചാരികളെത്തുന്ന ആതിരപ്പള്ളി വെള്ളച്ചട്ടത്തിനോട് ചേർന്നുള്ള മേഖലയിലാണ് മുതലയെ  കണ്ടത്. എന്നാൽ അതിരപ്പിള്ളിയിലേക്ക് നിലവിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഇല്ല. ഓൺലൈൻ ബുക്കിംഗിലൂടെ വെള്ളിയാഴ്ച മുതലാണ് വിനോദ സഞ്ചാരികൾക്ക് ആതിരപ്പള്ളിയിൽ പ്രവേശനം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News