ജയിലില്‍ സ്വപ്‌നയ്ക്ക് ഭീഷണി: അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ ഡിജിപി

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടു. ദക്ഷിണമേഖല ജയില്‍ ഡിഐജിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജയില്‍ ഡിജിപി അറിയിച്ചു.

സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നും, പേര് പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും ജയിലിലെത്തിയ ചിലര്‍ ഭീഷണിപ്പെടുത്തിയതായാണ് സ്വപ്‌ന മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ അറിയിച്ചത്.

തന്റെയും കുടുംബത്തിന്റെയും ജീവനും സുരക്ഷയ്ക്കും ഭീഷണി ഉണ്ടെന്നും സ്വപ്‌ന പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയ്ക്ക്  ജയിലില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ മജിസ്‌ട്രേറ്റ് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News