വെൽഫെയർ പാർട്ടിയുമായും ബിജെപി യുമായും യുഡിഎഫ് വോട്ട് കച്ചവടം നടത്തുന്നു: എ വിജയരാഘവന്‍

ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ അവസരവാദം വെളിച്ചത്ത് വന്നുവെന്ന് എ വിജയരാഘവന്‍. വ്യക്തതയുള്ള രാഷ്ട്രീയം ഇല്ല എന്നതാണ് യു ഡി എഫിന്റെ ദൗർബല്യം. വെൽഫെയർ പാർട്ടിയുമായും ബി ജെ പി യുമായും യു ഡി എഫ് വോട്ട് കച്ചവടം നടത്തുന്നു.

ബി ജെ പി യുമായി സന്ധി ചെയ്യുന്നത് കോണ്ഗ്രസിനെ ദുരന്തത്തിലേക് നയിക്കും. അക്രമ രാഷ്ട്രീയം കെട്ടഴിച്ചു വിടാൻ കോണ്ഗ്രസ്സും ബി ജെ പി യും ശ്രമിക്കുന്നു. മണിലാലിനെ കൊലപ്പെടുത്തിയത് ആക്രമ രാഷ്ട്രീയം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്

മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുന്നില്ല എന്നത് അവാസ്ഥവ പ്രചാരണമാണ്. മുഖ്യമന്ത്രിയാണ് എൽ ഡി എഫ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാലാണ് പൊതുയോഗങ്ങളിൽ പങ്കെടുക്കാത്തതെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News