മുഖത്ത് ഒരു താടിയും മീശയും വരാന്‍ 10 കൊല്ലം! ടെന്‍ ഇയര്‍ ചലഞ്ചുമായി അജു വര്‍ഗ്ഗീസ്

മലയാള സിനിമയില്‍ ഹാസ്യ താരമായും നായകനായും നിര്‍മ്മാതാവായുമൊക്കെ തിളങ്ങുന്ന നടനാണ് അജു വര്‍ഗ്ഗീസ്. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോഴിതാ ടെന്‍ ഇയര്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ്.

ഇനിയും വളരട്ടെ, കണ്ടിട്ട് 20ഇയര്‍ ചലഞ്ച് പോലുണ്ട്, രൂപം കൊണ്ട് മാത്രം അല്ലല്ലോ ഏട്ടാ സിനിമ എന്ന വലിയ സാമ്രാജ്യത്തില്‍ ഏട്ടന്റെ കഴിവ് കൊണ്ട് ഓരോരോ ചവിട്ട് പടി ആയി കയറി കൊണ്ടിരിക്കുകയും കൂടി ചെയ്യുന്നില്ലേ, മുഖത്ത് ഒരു താടിയും മീശയും വരാന്‍ 10 കൊല്ലം.. തക്കുടു വാവ, താടി വളരാന്‍ കരടി നെയ്യ് പ്രയോഗിച്ചോ തുടങ്ങി നിരവധി കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.

അജു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘സാജന്‍ ബേക്കറി സിന്‍സ് 1962’ എന്ന ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്. ഈ ചിത്രത്തിനായി അരുണ്‍ ചന്തുവിനൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിക്കൊണ്ട് തിരക്കഥാ രചനയിലേക്കും അജു പ്രവേശിക്കുകയാണ്. സാജന്‍ ബേക്കറി സിന്‍സ് 1962, ജാക്ക് ആന്‍ഡ് ജില്‍, ടിസുനാമി, ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തുടങ്ങി നിരവധി സിനിമകളാണ് ഈ വര്‍ഷം അജുവിന്റേതായി റിലീസിനായി ഒരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News