രോഗികള്‍ക്ക് കൈത്താങ്ങായി കോഴിക്കോട് മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർഥികൾ

ഇരുപതാം വാർഷികത്തിലും തിളങ്ങി പൂർവ വിദ്യാർഥികൾ. കോഴിക്കോട് മെഡിക്കൽ കോളേജിലെ 44 ആം ബാച്ചിന്റെ 20ആം വാർഷികം പ്രമാണിച്ച് ബാച്ചിലെ പൂർവ വിദ്യാർഥികൾ രോഗികൾക്കു ഒരു കൈത്താങ്ങാവുന്നു.

മഹാമാരി മൂലം കഷ്ട്ടപെടുന്ന രോഗികൾക്കും, രോഗികളുടെ എണ്ണത്തിലുള്ള വർധന കാരണം വീർപ്പുമുട്ടുന്ന ആശുപത്രിക്കും മാതൃകപരമായ ഒരു കരുതലാണ് ഈ പൂർവ വിദ്യാർഥികൾ ചെയ്യുന്നത്. ഏകദേശം എട്ടു ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങൾ MBBS 44 ആം ബാച്ച് പൂർവ വിദ്യാർഥികൾ മെഡിക്കൽ കോളേജിന് നൽകി.

Non invasive ventilators – 5 എണ്ണം, mask and tubings – 15 എണ്ണം, Crash cart – 5 എണ്ണം, എന്നിവയാണ്  ആശുപത്രിക്ക് കൈമാറിയത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ശ്രീ വി. ആർ രാജേന്ദ്രൻ, വൈസ് പ്രിൻസിപ്പൽ ഡോ. Prathap Somanath, RMO Dr. Ranjini K, Addtional supdt Dr. Sunil Kumar, Super specialty hospital supdt Dr. Vijayan, തുടങ്ങിയവർ 44 ആം ബാച്ചിന്റെ പ്രതിനിധികളിൽ നിന്ന് ഏറ്റു വാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here