നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോയോളം സ്വർണം പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലവരുന്ന രണ്ടര കിലോയോളം സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.

ദുബായിയിൽ നിന്നും ഫ്ളൈ ദുബായ് വിമാനത്തിൽ വന്ന ഒരു സ്ത്രീയുൾപ്പെടെ മൂന്നു പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മറ്റു രണ്ടു പേർ ഷാർജയിൽ നിന്നും ഗോ എയർ വിമാനത്തിൽ ആണ് വന്നത്.

ടി വിയുടെ കവറിൽ ഒളിപ്പിച്ച നിലയിലാണ് സ്ത്രീ സ്വർണം കടത്താൻ ശ്രമിച്ചത്. മറ്റു രണ്ടുപേർ ശരീരത്തിലൊളിപ്പിച്ചും.
ഏകദേശം 800 ഗ്രാം വീതമാണ് ഓരോരുത്തരുടെ കൈകളിലും ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News