‘369’ ഗ്യാങ്ങിലേക്ക് മറ്റൊരാള്‍ കൂടി; പുത്തന്‍ ക്യാരവാന്‍ സ്വന്തമാക്കി മമ്മൂക്ക; വെെറലായി ചിത്രങ്ങ‍ള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വാഹനക്കമ്പം ഏറെ പ്രശസ്തമാണ്. നിരവധി വാഹനങ്ങള്‍ സ്വന്തമായിട്ടുള്ള താരത്തിന്‍റെ വാഹനങ്ങളുടെ നമ്പര്‍ എല്ലാം തന്നെ 369 എന്ന അക്കത്തില്‍ അവസാനിക്കുന്നതാണ് ഒരു പ്രധാന പ്രത്യേകത.

ഇപ്പോ‍ഴിതാ 369 ഗ്യാങ്ങിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഒരു കാരവാനാണ് മമ്മൂട്ടി പുതുതായി സ്വന്തമാക്കിയിരിക്കുന്നത്. KL 07 CU 369 എന്നതാണ് കാരവാനിന്റെ നമ്പര്‍.

യാത്രയ്ക്ക് കൂടി അനുയോജ്യമായ തരത്തിലുള്ളതാണ് പുതിയ കാരവാന്‍. പുത്തന്‍ കാരവാനില്‍ ബെഡ്റൂം അടക്കമുള്ള സൗകര്യങ്ങളും ഉണ്ട്. ഓജസ് ഓട്ടോമൊബൈല്‍സ് ആണ് വണ്ടി തയ്യാറാക്കിയത്.

കടും നീലയും വെള്ളയും നിറത്തിലുള്ള കാരവാന്‍റെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം വൈറല്‍ ആണ്. നേരത്തെ 275 ദിവസങ്ങള്‍ക്ക് ശേഷം വീടിന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത് വണ്‍, പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജു വാര്യര്‍ ആദ്യമായി മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി.എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും , ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News