കണ്ണൂരിൽ മതം പറഞ്ഞ് വോട്ട് തേടി യുഡിഎഫ്

കണ്ണൂരിൽ മതം പറഞ്ഞ് വോട്ട് തേടി യുഡിഎഫ്. ഏഴോം പഞ്ചായത്തിലെ നാലാം വാർഡിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് ലീഗ് നേതാവ് എസ് കെ പി സക്കരിയ വർഗീയത പ്രസംഗിച്ചത്. ഇസ്ലാം മതത്തിന് വേണ്ടി യുഡിഎഫിന് വോട്ട് ചെയ്യണമെന്നായിരുന്നു ലീഗ് നേതാവിൻ്റെ അഭ്യർത്ഥന.

യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കേണ്ടത് ഇസ്ലാം മത വിശ്വാസിയുടെ കടമയാണ് എന്നായിരുന്നു ലീഗ് നേതാവിന്റെ പ്രസംഗം.

മത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ സിപിഐഎമ്മിന് എതിരെ നട്ടാൽ കുരുക്കാത്ത നുണകളും ലീഗ് നേതാവ് എസ് കെ പി സക്കരിയ യോഗത്തിൽ ഉന്നയിച്ചു.കമ്മ്യൂണിസ്റ്റുകാർ ഇസ്ലാം വിരോധികളാണെന്നും ഖബറടക്കാനും നിസ്കരിക്കാനും പോലും സമ്മതിക്കാത്തവരാണ് എന്നുമായിരുന്നു പ്രസംഗം.

ഏഴോം പഞ്ചായത്തിലെ നാലാം വാർഡായ നരിക്കോട് എറന്തല മഖാം നഗറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു മതവും വർഗീയതയും പറഞ്ഞുള്ള വോട്ട് അഭ്യർത്ഥന. യുഡിഎഫ് സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുത്തിരുന്നു. സമാനമായ രീതിയിൽ കണ്ണൂർ ജില്ലയിൽ പലയിടത്തും രഹസ്യമായും പരസ്യമായും മതവും വിശ്വാസവും ദുരുപയോഗം ചെയ്ത് വോട്ട് തേടുകയാണ് യുഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here