ഓമനക്കുട്ടന്റെ നിശ്ചയദാര്‍ഢ്യവും കരുത്തും മകള്‍ക്കും കൈവരട്ടെ; സുകൃതിയെ അഭിനന്ദിച്ച് എഎം ആരിഫ് എംപി

എംബിബിഎസിന് അഡ്മിഷന്‍ നേടിയ ഓമനക്കുട്ടന്റെ മകളെ അഭിനന്ദിച്ച് എഎം ആരിഫ് എംപി. നേരില്‍ പോയി കണ്ടാണ് സുകൃതിയെ പൊന്നാട അണിയിച്ച് എംപി ആദരിച്ചത്. തന്‍റെ എല്ലാ പിന്തുണയും സഹായവും സഖാവ് ഓമനക്കുട്ടന്റെ കുടുംബത്തിന് എംപി വാഗ്ദാനം ചെയ്യുകയും ചെയ്തു.

ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാന്‍ ഓമനക്കുട്ടന്റെ നിശ്ചയദാര്‍ഢ്യവും കരുത്തും മകള്‍ക്കും കൈവരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.”-ആരിഫ് എംപി ആശംസിച്ചു.

‘വ്യാജവാര്‍ത്ത സൃഷ്ടിച്ചവരും അത് നിരന്തരം പ്രചരിപ്പിച്ചവരില്‍ പലരും ഇന്നുമതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായിട്ടില്ല.’-
എം പി കുറ്റപ്പെടുത്തി.

എഎം ആരിഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

”മാധ്യമ വിചാരണകള്‍ക്ക് തളര്‍ത്താനാവില്ല ഈ മനസ്സുകളെ.. ചേര്‍ത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണമൊരുക്കാന്‍ സാധനങ്ങള്‍ എത്തിക്കുന്നതിനായി,70 രൂപാ ഓട്ടോറിക്ഷാ കൂലി സ്വരൂപിച്ചതിനെ ‘ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം നേതാവിന്റെ പണപ്പിരിവ് ‘ എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നല്‍കി ക്രൂരമായ മാധ്യമ വിചാരണയ്ക്ക് ഇരയാക്കിയ ഓമനക്കുട്ടന്റെ മുഖം കേരളം മറന്നു കാണില്ല.

സഖാവ് ഓമനക്കുട്ടന്‍ ഇന്ന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുമ്പോഴും, തന്റെ നാട്ടിലെ പാവങ്ങളുടെ ദുരിതത്തിന് ആശ്വാസം നല്‍കാന്‍ മുന്നില്‍നിന്ന ആ കമ്യൂണിസ്റ്റുകാരന്റെ മകള്‍, ആ കുടുംബത്തിന്റെയും, നാടിന്റെയും ദുരിതമകറ്റാന്‍ ഒരു ഡോക്ടര്‍ ആകാന്‍ പോകുകയാണ്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ച സുകൃതിയെ നേരില്‍ പോയി കണ്ട് അഭിനന്ദനം അറിയിച്ചു. പൊന്നാട അണിയിച്ചു.എല്ലാ പിന്തുണയും സഹായവും സഖാവ് ഓമനക്കുട്ടന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്തു. വ്യാജവാര്‍ത്ത സൃഷ്ടിച്ചവരും അത് നിരന്തരം പ്രചരിപ്പിച്ചവരില്‍ പലരും ഇന്നുമതില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായിട്ടില്ല.

മലയാള മനോരമ ഓമനക്കുട്ടന്റെ കുടുംബത്തിലെ ഈ നേട്ടം,വാര്‍ത്തയാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ ഇത് കാണാന്‍ പോലും തയ്യാറായിട്ടില്ല. ഒരു കാര്യം മനസ്സിലാക്കുക. മലയാളമാധ്യമങ്ങള്‍ക്ക് തകര്‍ക്കാനാവില്ല ഈ കമ്യൂണിസ്റ്റ് മനസ്സുകളെ. ജീവിത സാഹചര്യങ്ങളോട് ഏറ്റുമുട്ടി വിജയം കൈവരിക്കാന്‍ ഓമനക്കുട്ടന്റെ നിശ്ചയദാര്‍ഢ്യവും കരുത്തും മകള്‍ക്കും കൈവരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. അതിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.”

പ്രളയകാലത്ത് 70 രൂപ ഓട്ടോ കാശ് പിരിച്ചെന്ന പേരില്‍ വന്‍രീതിയില്‍ മാധ്യമവിചാരണ നേരിടേണ്ടി വന്ന ഒരു പ്രാദേശിക സിപിഐഎം നേതാവായിരുന്നു ഓമനക്കുട്ടന്‍. പിന്നീട് ആ വാര്‍ത്തയുടെ വസ്തുത മാധ്യമങ്ങളിലൂടെ തന്നെ പുറത്തുവന്നു. ഒരു വിഭാഗം മാധ്യമങ്ങള്‍ അത് തിരുത്തി. മറ്റു ചിലര്‍ കണ്ടതായി പോലും ഭാവിച്ചില്ല.

ദുരിതാശ്വാസക്യാമ്പില്‍ അരിയെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നതിനിടയിലാണ് ചാനലുകളില്‍ ഓമനക്കുട്ടനെ പ്രതിനായകനാക്കി വ്യാജ വാര്‍ത്ത വന്നത്. സിപിഐഎം നേതാവായ ഓമനക്കുട്ടന്‍ ക്യാമ്പില്‍ പണപ്പിരിവ് നടത്തുന്നു എന്നായിരുന്നു ആ വാര്‍ത്ത. ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പകര്‍ത്തിയ വീഡിയോ ഉപയോഗിച്ചായിരുന്നു മാധ്യമങ്ങളുടെ വ്യാജപ്രചരണം.

ക്യാമ്പിലെ അരി തീര്‍ന്നപ്പോള്‍ ഓമനക്കുട്ടന്‍ പോയി അരി വാങ്ങിക്കൊണ്ടുവന്നു. അദ്ദേഹവും ആ ക്യാമ്പിലെ അംഗമായിരുന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ഓട്ടോക്കൂലി കൊടുക്കാനുള്ള പണം ഉണ്ടായിരുന്നില്ല. ഓട്ടോക്കാരനെ പറഞ്ഞുവിടാന്‍ കുറച്ചു രൂപ ക്യാമ്പിലെ അംഗങ്ങളില്‍ നിന്നും പിരിച്ചു. ഇതാണ് വ്യാജവാര്‍ത്തയായത്. എന്നാല്‍ ഈ വ്യാജ വാര്‍ത്തയൊന്നും ഓമനക്കുട്ടന്‍ എന്ന സിപിഐഎം നേതാവിനെ ബാധിച്ചില്ല. കൊറോണ കാലത്തും സന്നദ്ധപ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞ പച്ചക്കറി ജനകീയ അടുക്കളയിലേക്ക് സംഭാവന നല്‍കിയും ഓമനക്കുട്ടന്‍ മാതൃകയായി.

മാധ്യമ വിചാരണകൾക്ക് തളർത്താനാവില്ല ഈ മനസ്സുകളെ..

ചേർത്തലയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമൊരുക്കാൻ സാധനങ്ങൾ…

Posted by AM Ariff on Wednesday, 9 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News