ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ ആർഎസ് 660, ട്യൂണൊ 660 ഇരട്ടകൾ ഇന്ത്യയിലേക്ക്:10 ലക്ഷത്തിനടുത്ത് വില

ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയയുടെ ആർഎസ് 660, ട്യൂണൊ 660 ഇരട്ടകൾ ഇന്ത്യയിലേക്ക്:10 ലക്ഷത്തിനടുത്ത് വില

സ്കൂട്ടറുകൾക്കും സൂപ്പർബൈക്കുകൾക്കും ഇടയിലെ വിടവ് പരിഹരിക്കാൻ എപ്രിലിയ ആർഎസ് 660, ട്യൂണൊ 660 ഇരട്ടകളെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുകയാണ് പിയാജിയോ.
വെസ്പ, എപ്രിലിയ, മോട്ടോ ഗുച്ചി, ജിലേറെ തുടങ്ങിയ ഇറ്റാലിയൻ ഇരുചക്ര വാഹനങ്ങളുടെ നിർമ്മാതാക്കളാണ് പിയാജിയോ.അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660,ട്യൂണൊ 660 എന്നെ ഇരട്ടകളെ പുറത്തിറക്കിക്കഴിഞ്ഞു പിയാജിയോ .


പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന പുത്തൻ എപ്രിലിയ ബൈക്കുകൾക്ക് കുറഞ്ഞത് 10 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കാം.ഏപ്രിലിൽ അരങ്ങേറ്റത്തിന് തയാറെടുത്തെങ്കിലും കൊവിഡ്-19 മൂലം വാഹനത്തിന്‍റെ വരവ് വൈകുകയായിരുന്നു.

അടുത്ത വർഷം പകുതിയോടെയാണ് എപ്രിലിയ ആർഎസ് 660, ട്യൂണൊ 660 ഇരട്ടകളുടെ രംഗപ്രവേശം. 660 സിസി സൂപ്പർസ്പോർട്ട് സെഗ്മെന്റിലേക്കാണ് പുതിയ എപ്രിലിയ ബൈക്കുകൾ വില്പനക്കെത്തുന്നത്.

ഫുൾ-ഫെയേർഡ് ബൈക്ക് ആണ് എപ്രിലിയ ആർഎസ് 660. അഗ്രെസ്സിവ് ആയ ഫെയറിങ്, ഇരട്ട ഫുൾ എൽഇഡി ഹെഡ്‍ലാംപുകൾ, ബോഡി പാർട്സുകൾ കുറഞ്ഞ പിൻ വശം എന്നിവ RSV4 സൂപ്പർബൈക്കിന്റെ കുഞ്ഞനുജൻ ലുക്ക് ആണ് എപ്രിലിയ ആർഎസ് 660-യ്ക്ക് നൽകുന്നത്.

എപ്രിലിയ റ്റ്യൂണോ 660 സെമി-ഫെയറിങ്ങുള്ള മോഡൽ ആണ്. ബാക്കി എല്ലാ കാര്യത്തിലും എപ്രിലിയ ആർഎസ് 660-ന് സമാനമാണ് റ്റ്യൂണോ 660.270.

ഡിഗ്രി ഫയറിംഗ് ഓർഡറുള്ള 659 സിസി, ലിക്വിഡ്-കൂൾഡ് എൻജിനാണ് ഇരു ബൈക്കുകൾക്കും. 10,500 ആർ‌പി‌എമ്മിൽ‌ 100 ബിഎച്ച്പി പവറും 8,500 ആർ‌പി‌എമ്മിൽ‌ 67 എൻ‌എം പീക്ക് ടോർ‌ക്കും ഈ എൻജിൻ നിർമ്മിക്കും. മൂന്ന്-ലെവൽ കോർണേറിങ് എബിഎസ്, ക്രമീകരിക്കാവുന്ന വീലി കണ്ട്രോൾ, ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, 6-ആക്സിസ് ഐഎംയു. എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

അപ്പ് / ഡൗൺ ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ, അഞ്ച് റൈഡിംഗ് മോഡുകൾ എന്നിവയും എപ്രിലിയ ആർഎസ് 660, റ്റ്യൂണോ 660-യിൽ ഇടം പിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News