പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 1494 കോടിയുടെ സർക്കാർ ധനസഹായം

പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 1494 കോടി രൂപ കൂടി സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഫെയ്സ്കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

മൂന്ന് ഗഡുക്കളായാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള സർക്കാർ ധനസഹായം നൽകുകയെന്നും മൂന്നാമത്തെയും ഈ സാമ്പത്തിക വർഷത്തെ അവസാനത്തെയും ഗഡു വിതരണം ചെയ്യാൻ ഉത്തരവായതായതായും മന്ത്രി വ്യക്തമാക്കി.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 1494 കോടി രൂപകൂടി. മൂന്ന് ഗഡുക്കളായാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള സർക്കാർ ധനസഹായം നൽകുന്നത്. മൂന്നാമത്തെയും ഈ സാമ്പത്തിക വർഷത്തെ അവസാനത്തെയും ഗഡു വിതരണം ചെയ്യാൻ ഉത്തരവായി.

1494 കോടി രൂപയാണ് മൂന്നാം ഗഡുവായി നൽകുന്നത്. ഏതു ദുരിതത്തിലും പ്രയാസങ്ങളിലും നമ്മുടെ നാടിന്റെ ശക്തികളിൽ പ്രധാനപ്പെട്ടതാണ് തദ്ദേശഭരണ സ്ഥാപനങ്ങൾ. ഒരുപരിമിതിയും അതിന്റെ പ്രവർത്തനത്തെ ബാധിച്ചുകൂടായെന്ന് സർക്കാരിനു നിർബന്ധമുണ്ട്.

അതുകൊണ്ടാണ് കൊറോണക്കാലം വരുമാനത്തിനു വലിയ പ്രതിസന്ധി ഉണ്ടാക്കിയപ്പോഴും തദ്ദേശഭരണ സ്ഥാപനങ്ങളുടെ പണത്തിന് ഒരു പഞ്ഞവും ഉണ്ടാകരുതെന്ന് സർക്കാർ തീരുമാനിച്ചത്. പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വികസന, ക്ഷേമ പരിപാടികൾ നമ്മുടെ നാടിന്റെ വലിയ ശക്തിയാണ്. അത് തടസ്സപ്പെടരുത് എന്നതുകൊണ്ടാണ് പ്രയാസങ്ങൾ പരിഗണിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ധനസഹായം സർക്കാർ കൃത്യമായി വിതരണം ചെയ്യുന്നത്.

പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 1494 കോടി രൂപകൂടി.

മൂന്ന് ഗഡുക്കളായാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമുള്ള സർക്കാർ…

Posted by Dr.T.M Thomas Isaac on Wednesday, 9 December 2020

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News