ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി കെ.പി.എ റോഡ് ഹിദായ നഗർ സ്വദേശി
പാലശ്ശേരി അബ്ദുല്ല കോയ, നടത്തറ അയ്യപ്പൻകാവ് സ്വദേശി തിലകൻ , എന്നിവരാണ് മരിച്ചത്.

മൂത്രാശയ രോഗത്തെ തുടർന്ന് 22 ദിവസം മുമ്പാണ് അബ്ദുല്ല കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പനിയും ന്യുമോണിയ ബാധയും ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഖാബൂറ നഗരസഭയിലെ ജീവനക്കാരനായിരുന്നു തിലകനെ വിട്ടുമാറാത്ത പനിയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ന്യുമോണിയയും കോവിഡും സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News