ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം

ചൈനയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം. ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് ശേഷമാണ് ചൈന പുറത്തിറക്കിയ കൊവിഡ് വാക്‌സിന്‍ സിനോഫാം 86 ശതമാനം വിജയമാണെന്ന് യുഎഇ ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.

യുഎഇയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചൈനയുടെ വാക്‌സിന്‍ ഗുണകരമാകുമെന്നാണ് കരുതുന്നത്.

ബ്രിട്ടനില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഫൈസര്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ ചൊവ്വാഴ്ച മുതല്‍ വിതരണം ആരംഭിച്ചിരുന്നു.
കൊവന്റ്രിയിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 90 വയസുള്ള മാര്‍ഗരറ്റ് കീനറാണ് ആദ്യമായി വാക്സിന്‍ സ്വീകരിച്ചത്. റഷ്യ വികസിപ്പിച്ച സ്ഫുടിനിക് 5 വാക്‌സിനും വിജയമായിരുന്നു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കൊവിഡ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News