ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം; മത്സരം ഉപേക്ഷിച്ച് കളിക്കാര്‍

വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗ് മാച്ച് വേണ്ടെന്ന് വച്ച് കളിക്കാര്‍. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയും തുര്‍ക്കിയില്‍ നിന്നുള്ള ഇസ്താംബുള്‍ ബസാക്‌സേഹിറുമാണ് മത്സരം ഉപേക്ഷിച്ചത്.

ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ഇരു ടീമുകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെ, റഫറിമാരിലൊരാള്‍ ബസാക്‌സേഹറിന്റെ അസിസ്റ്റന്റ് കോച്ചിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു.

കോച്ചിനെ വംശീയമായി അധിക്ഷേപിച്ചതില്‍ പ്രതിഷേധിച്ച് ബസാക്‌സേഹറിന്റെ കളിക്കാര്‍ മത്സരം ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.ഇതിന് പിന്നാലെ ബസാക്‌സേഹറിന് പിന്തുണയുമായി പി.എസ്.ജി കളിക്കാരും മത്സരം ബഹിഷ്‌കരിച്ചു.

മത്സരം തുടങ്ങി 15 മിനിറ്റ് പിന്നിട്ട സമയത്ത് നാലാം റഫറിയായ സെബാസ്റ്റ്യന്‍ കോള്‍ടെസ്‌ക്യുവും ഇസ്താംബുള്‍ സഹപരിശീലകനായ പിയറി വെബോയും തമ്മില്‍ വ‍ഴക്ക് തുടങ്ങുകയായിരുന്നു.

തുടര്‍ന്ന് കോള്‍ടെസ്‌ക്യു പിയറിക്ക് നേരെ ചുവപ്പ് കാര്‍ഡ് കാണിക്കുകയും വംശീയാധിക്ഷേപം നടത്തി സംസാരിക്കുകയും ചെയ്തു. കാമറൂണ്‍കാരാനായ പിയറി വെബോയെ കറുത്തവനെന്ന് വിളിച്ച അധിക്ഷേപിച്ചുവെന്നാണ് ആരോപണം.

ഇതോടെ സംഭവത്തില്‍ കടുത്ത വിമര്‍ശനം പ്രകടിപ്പിച്ചുകൊണ്ട് ഇസ്താംബുള്‍ കളിക്കാര്‍ രംഗത്തെത്തുകയും റഫറിയില്‍ നിന്നും വിശദീകരണം തേടുകയും ചെയ്തു. ഇതോടെ ഇസ്താംബുളിന്റെ പ്രതിഷേധത്തെ പിന്തുണച്ച് പി.എസ്.ജിയും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കളി ബഹിഷ്‌കരിച്ച ഇസ്താംബുളിനൊപ്പം പി.എസ്.ജിയും പുറത്തുപോയി.

വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടു‍ള്ള പി.എസ്.ജിയുടെ നെയ്മര്‍, എംബാപ്പെ തുടങ്ങിയവരും ശക്തമായ നിലപാടുമായി രംഗത്തെത്തി.

മത്സരം പുനരാരംഭിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപിടയുണ്ടാകുമെന്ന് യുവേഫ അധികൃതര്‍ അറിയിച്ചു. മത്സരം അടുത്ത ദിവസം പുനരാരംഭിക്കുമെന്നും പുതിയ റഫറിയായിരിക്കും മാച്ചിനെത്തുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News