കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വോട്ട് പിടിക്കാനിറങ്ങിയ ഷാഫി പറമ്പില്‍ എംഎല്‍എയെ വീട്ടുകാര്‍ ഇറക്കിവിട്ടു

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വോട്ട് പിടിക്കാനിറങ്ങിയ എം.എല്‍.എ ഷാഫി പറമ്പിലിനെയും കൂട്ടാളികളെയും വീട്ടുകാര്‍ ഇറക്കിവിട്ടു. പാലക്കാട് നഗരസഭയിലെ 52-ാം വാര്‍ഡ് ഒലവക്കോട് സൗത്തിലെ പൂക്കാരത്തോട്ടത്തിലാണ് സംഭവം നടന്നത്.

അമ്പതിലധികം ആളുകളുമായി നിശബ്ദ പ്രചരണ ദിവസം വോട്ട് അഭ്യര്‍ഥിക്കാന്‍ എം.എല്‍.എ എത്തിയത്. മാസ്‌ക് ധരിക്കാതെയും കൈയില്‍ സാനിറ്റൈസര്‍ ഇല്ലാതെയുമായിരുന്നു എം.എല്‍.എയും കൂട്ടാളികളും എത്തിയത്. ഇതോടെയാണ് വീട്ടുടമ കൂടിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രകോപിതനായത്. മാസ്‌ക് ധരിക്കാതെ പ്രചരണം നടത്തുന്നതിനെതിരെ ഇയാള്‍ ശബ്ദമുയര്‍ത്തുകയും ചെയ്തു.

ഇതോടെ ‘നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞാണ് എം.എല്‍.എയും കൂട്ടരും തിരികെ പോയത്. തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ വീടുകളിലും എം.എല്‍.എയും സംഘവും കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തി.

അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി തര്‍ക്കിക്കുന്ന ഷാഫി പറമ്പിലിന്റെ വീഡിയോ നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമായി. എം.എല്‍.എയുടെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഫോണില്‍ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News