അവധിക്കാലത്ത് വിമാനത്താവളത്തില്‍ തിരക്കേറും; ദുബൈയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശങ്ങളുമായി അധികൃതര്‍

ക്രിസ്മസ് അവധിക്കാലത്ത് തങ്ങളുടെ രണ്ട് ലക്ഷത്തിലേറെ യാത്രക്കാര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്നതിന് പുറമെ സ്വദേശികളും വിദേശികളുമെല്ലാം വിവിധയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കാരണം വിമാനത്താവളത്തില്‍ ഈ ദിവസങ്ങളില്‍ വലിയ ജനത്തിരക്കേറുമെന്നാണ് മുന്നറിയിപ്പ്.

ഡിസംബര്‍ 11, വെള്ളിയാഴ്ചയായിരിക്കും ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുകയെങ്കിലും ചൊവ്വാഴ്ച മുതല്‍ തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഡിസംബര്‍ 21 വരെ തിരക്ക് തുടരുമെന്നും കമ്ബനി അറിയിച്ചു.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കുകയും പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ ഏറ്റവും പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശോധിക്കുകയും വേണമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.

വിമാനത്താവളങ്ങളിലെത്തി ചെക്ക് ഇന്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ ഏത് ക്ലാസ് യാത്രക്കാരാണെങ്കിലും വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂറെങ്കിലും മുമ്ബ് ടെര്‍മിനലിലെത്തണം. വിമാനം പുറപ്പെടേണ്ട സമയത്തിന് 60 മിനിറ്റുകള്‍ക്കകം എത്തുന്നവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ 48 മണിക്കൂര്‍ മുമ്ബ് മുതല്‍ 90 മിനിറ്റ് വരെ സാധിക്കും. ഓണ്‍ലൈന്‍ ചെക് ഇന്‍ ചെയ്യുന്നവര്‍ വിമാനത്താവളത്തിലെ കൌണ്ടറുകളിലെത്തി ബോര്‍ഡിങ് പാസ് സ്വീകരിക്കുകയും പോകുന്ന രാജ്യങ്ങളിലേക്ക് വേണ്ട യാത്രാ രേഖകളും മറ്റും ഉണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനക്ക് വിധേയമാവുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here