പള്ളിലച്ചന്മാരുടെ പൊളി ഡാൻസ് സോഷ്യൽ മീഡിയയിൽ ഹിറ്റ്‌ 

ഈ ക്രിസ്മസ് കാലത്ത് ഏറ്റവുമധികം ചർച്ചയാകുന്നത് കാപ്പിപ്പൊടി ഉടുപ്പിട്ട അച്ഛൻമാരുടെ തകർപ്പൻ ഡാൻസ് തന്നെയാകും. സോഷ്യൽ മീഡിയയിൽ വൈറലാണ് പൊന്നൊളി പുലരി  എന്ന അടിപൊളി പാട്ടും ഡാൻസും.

ഇതിൽ ചുവടുകൾ വെക്കുന്നവരെല്ലാം അച്ചന്മാരാണ് എന്നതാണ് ഹൈലൈറ്റ്.  അച്ഛൻമാർ  ആയാൽ ഇങ്ങനെ വേണം എന്നാണ് വീഡിയോ കാണുന്ന കമൻറ്ഈ.  വർഷം ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ എന്നാണ് മറ്റൊരാൾക്ക് കമന്റ് ചെയ്തിരിക്കുന്നത്

കൊച്ചിയിലെ സിഎടി വൈദികർ ക്രിസ്മസിനോടനുബന്ധിച്ച് തയ്യാറാക്കിയ ആൽബമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി ഇരിക്കുന്നത് പൊന്നൊളി പുലരി പുൽക്കൂട്ടിൽ എന്നു തുടങ്ങുന്ന ഗാനം    തയ്യാറാക്കിയിരിക്കുന്നത് ജോമിറ്റ് ജോസും ഫാദർ ഷിന്റോ ഇടശ്ശേരിയും ചേർന്നാണ് . വൈദികരുടെ ഡാൻസ് നിരവധി പേരാണ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത് ആൽബത്തിലെ വിണ്ണിൽ തിരുനാൾ മണ്ണിൽ പെരുന്നാൾ എന്ന് തുടങ്ങുന്ന ഭാഗം നിരവധിപേരാണ് കണ്ടിരിക്കുന്നത്.

ഈ മഹാമാരികാലത്ത് ഇതിൽ കൂടുതൽ സന്തോഷിക്കാനൊരു ക്രിസ്മസ് പാട്ടിനി വേറെ വേണ്ട

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News