വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം; കണ്ണൂരില്‍ ബിജെപി സ്ഥാനാർഥി കാമുകനൊപ്പം ഒളിച്ചോടി

വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ കാമുകനൊപ്പം ഒളിച്ചോടിയ സ്ഥാനാർഥിയെ തപ്പി ഇറങ്ങേണ്ടി വന്നിരിക്കുകയാണ് കണ്ണൂർ മാലൂരിലെ ബി ജെ പി പ്രവർത്തകർക്ക്.

മാലൂർ പഞ്ചായത്തിലെ സ്ഥാനാര്‍ഥിയും മൂന്നു വയസ്സുകാര​ന്റെ അമ്മയുമായ യുവതിയാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്.ഇവരുടെ ഭർത്താവും​ മറ്റൊരു വാർഡിൽ ബി.ജെ.പി സ്ഥാനാർഥിയാണ്.

തെരഞ്ഞെടുപ്പിന്​ ആവശ്യമായ ചില രേഖകള്‍ എടുക്കാനായി പേരാവൂരിലെ സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് സ്ഥാനാർഥി ഇറങ്ങിയത് തിരിച്ചെത്താത്തതിനെ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഇവര്‍ കാമുകനൊപ്പം നാടുവിട്ടതായി മനസ്സിലായത്​. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ്​ നാട്ടിലെത്തിയത്.

വിവാഹത്തിനുമുമ്പ്​ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്ന്​ കരുതുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവി​ന്റെ പരാതിയില്‍ പേരാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News